ഉപരോധസമരം ശക്തം; ആവേശത്തോടെ ജനം

കൊല്ലം: ജനജീവിതം പാടേ ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തിലുള്ള ഉപരോധസമരം മൂന്നുനാള്‍ പിന്നിട്ടു. ജില്ലയിലെ അഞ്ചു താലൂക്കുകളിലെ തെരഞ്ഞെടുത്ത ഓരോ കേന്ദ്രത്തിലാണ് സമരം. കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്ത സമരം 25 വരെ നീളും. കൊല്ലം പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് ഉപരോധസമരം സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. അഞ്ചാലുംമൂട് ഏരിയസെക്രട്ടറി വി കെ അനിരുദ്ധന്‍ അധ്യക്ഷനായി. അഞ്ചാലുംമൂട്, കൊട്ടിയം ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ബുധനാഴ്ചത്തെ ഉപരോധസമരത്തില്‍ പങ്കെടുത്തു....
തുടര്‍ന്നു വായിക്കുകഅനധികൃത പാചകവാതക ഗോഡൗണില്‍ റെയ്ഡ്; 51 സിലിണ്ടര്‍ പിടിച്ചു
കൊല്ലം: അനധികൃത പാചകവാതക ഗോഡൗണില്‍ പൊലീസ് റെയ്ഡ്. ചാത്തന്നൂര്‍ ആദിച്ചനല്ലൂര്‍ സൊസൈറ്റി ജങ്ഷനു സമീപം വരിക്കവിള വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് ഗോഡൗണില്‍ ഷാഡോ പൊലീസ് നടത്തിയ പരിശോധനയില്‍ 51 സിലിണ്ടര്‍, സിലിണ്ടറില്‍ ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങള്‍, സ്പ്രിങ്ബാലന്‍സ്, വാഹനം എന്നിവ പിടികൂടി. വീട്ടുടമ ഗിരീഷിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു റെയ്ഡ്. സൊസൈറ്റി ജങ്ഷനില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് അപകടകരമായ ഗ്യാസ്ഫില്ലിങ് നടത്തിവന്നത്. വീടിന്റെ കുളിമുറിക്കു സമീപം മണ്ണെണ്ണ സ്റ്റൗ കത്തിച്ച്...
തുടര്‍ന്നു വായിക്കുകമാധ്യമവിചാരണ ജുഡീഷ്യറിയെ സ്വാധീനിക്കുന്നു: മന്ത്രി കെ സി ജോസഫ്

കൊല്ലം: മാധ്യമവിചാരണകള്‍ പലപ്പോഴും ജുഡീഷ്യറിയുടെ വിധിയെപ്പോലും സ്വാധീനിക്കുന്നതായി സാംസ്കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. പൊലീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി "ജുഡീഷ്യറിയും പൊലീസും മാധ്യമങ്ങളും" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ദൃശ്യമാധ്യമങ്ങള്‍ ധാര്‍മികബോധമില്ലാതെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഫ്ളാഷ്ന്യൂസിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഇവര്‍ സത്യത്തെ അവഗണിക്കുന്നു. കേരളത്തിന്റെ അജന്‍ഡതന്നെ തീരുമാനിക്കുന്ന രീതിയില്‍ എത്തിച്ചേര്‍ന്ന മാധ്യമങ്ങള്‍ക്ക് നിയന്ത്രണം...
തുടര്‍ന്നു വായിക്കുകമാനനഷ്ടത്തിനു കേസ് നല്‍കും: ജയലാല്‍ എംഎല്‍എ
കൊല്ലം: ചാത്തന്നൂരില്‍ പത്രലേഖകന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാനും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയും പത്രസമ്മേളനത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ജി എസ് ജയലാല്‍ എംഎല്‍എ പത്രക്കുറിപ്പില്‍ പറഞ്ഞു. ആത്മഹത്യയുടെ പേരില്‍ പ്രേരണാകുറ്റം ചുമത്തി എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പത്രലേഖകനെതിരെ പൊലീസിനെ സ്വാധീനിച്ച് എംഎല്‍എ കേസെടുപ്പിച്ചു എന്നും ആരോപിച്ചു. കഴിഞ്ഞ 13 മുതല്‍ കുടുംബസമേതം തമിഴ്നാട്ടിലായിരുന്നെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും...
തുടര്‍ന്നു വായിക്കുകചീറിപ്പായുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും
കൊല്ലം: അമിതവേഗത്തിലും അശ്രദ്ധമായും സ്കൂള്‍വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. സ്കൂള്‍വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കുട്ടികളുടെ വിവരങ്ങളടങ്ങിയ ഹാജര്‍ബുക്ക് സ്കൂള്‍വാഹനത്തില്‍ സൂക്ഷിക്കണം. കുട്ടികളുടെ ഗതാഗതപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ നിക്ഷേപിക്കാനായി സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ബന്ധപ്പെട്ട സ്റ്റേഷനിലെ എസ്ഐമാര്‍ സ്കൂളിലെത്തി പരാതി പരിശോധിച്ച് പരിഹാരം കാണും. സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഓരോ സ്കൂളും...
തുടര്‍ന്നു വായിക്കുകഅധ്യാപികമാരെ പിരിച്ചുവിടുന്നത് ഹൈക്കോടതി തടഞ്ഞു
കൊല്ലം: ഇരവിപുരം മഹാത്മാ സെന്‍ട്രല്‍ സ്കൂളില്‍നിന്ന് 17 അധ്യാപികമാരെ അകാരണമായി സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള മാനേജ്മെന്റിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 30ന് അധ്യാപികമാരെ സ്കൂളില്‍ വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ പിരിച്ചുവിടല്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടികള്‍ക്കുള്ള നോട്ടീസ് മെയ് ആറിന് രജിസ്ട്രേഡ് തപാലില്‍ അയച്ചുകൊടുത്തു. കുറഞ്ഞ വേതനത്തിന് പുതിയ നിയമനത്തിന് നീക്കം ആരംഭിച്ചു. 20 വര്‍ഷംവരെ സര്‍വീസുള്ള അധ്യാപികമാരെയാണ് പിരിച്ചുവിടാന്‍ ശ്രമിച്ചത്. ഇതിനെതിരെ അധ്യാപികമാര്‍ മഹാത്മാ സെന്‍ട്രല്‍...
തുടര്‍ന്നു വായിക്കുകപത്മശ്രീ മധുവിന് പൗരസ്വീകരണം
കൊല്ലം: താന്നിക്കമുക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്‍ പത്മശ്രീ മധുവിന് പൗരസ്വീകരണം നല്‍കി. പൗരസമിതി പ്രസിഡന്റ് എം സിറാജുദീന്‍ അധ്യക്ഷനായി. സമ്മേളനം പി കെ ഗുരുദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പൗരസമിതിയുടെ ഉപഹാരം എസിപി ടി നാരായണന്‍ സമ്മാനിച്ചു. വൈദ്യശാസ്ത്രമേഖലയില്‍ 50 വര്‍ഷത്തിലധികമായി സേവനം അനുഷ്ഠിക്കുന്ന ഡോ. പി പുരുഷോത്തമന്‍, കരകൗശല ശില്‍പ്പിക്കുള്ള ദേശീയപുരസ്കാര ജോതവ് കിരണ്‍ രാജേന്ദ്രന്‍ എന്നിവരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ്അവാര്‍ഡ് വിതരണം അസീസിയാ മെഡിക്കല്‍കോളേജ് ചെയര്‍മാന്‍ എം അബ്ദുല്‍ അസീസ്...
തുടര്‍ന്നു വായിക്കുകപ്രൊഫ. ഗംഗപ്രസാദ് സ്മാരക ഹരിത അവാര്‍ഡ് പ്രൊഫ. എം എ റഹ്മാന്
കൊല്ലം: പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി സ്ഥാപക ചെയര്‍മാനായിരുന്ന പ്രൊഫ. ഗംഗപ്രസാദ് സ്മാരക ഹരിത അവാര്‍ഡ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പ് അംഗവും ഒപ്പുമരം പദ്ധതിയുടെ ഉപജ്ഞാതാവുമായ പ്രൊഫ. എം എ റഹ്മാനു നല്‍കും. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കാസര്‍കോട് സ്വദേശിയും നിരവധി പരിസ്ഥിതി ഡോക്യുമെന്ററി സംവിധായകനും മലയാളവിഭാഗം പ്രൊഫസറുമാണ് എം എ റഹ്മാന്‍. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്...
തുടര്‍ന്നു വായിക്കുകപുനലൂരില് പിഡബ്ല്യുഡി കെട്ടിട സമുച്ചയം ഉദ്ഘാടനംചെയ്തു
പുനലൂര്‍: പുനലൂരില്‍ പൊതുമരാമത്ത് കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. പുനലൂരിലെ പിഡബ്ല്യുഡി റെസ്റ്റ്ഹൗസ് പുനര്‍നിര്‍മിക്കുമെന്നും 12 കോടി ചെലവില്‍ അഞ്ചല്‍ ബൈപാസിന്റെ നിര്‍മാണം നടത്തുന്നതിന് ഭരണാനുമതി നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കെ രാജു എംഎല്‍എ അധ്യക്ഷനായി. പിഡബ്ല്യുഡി ബില്‍ഡിങ് ഡിവിഷന്‍ (കൊല്ലം) എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം ലീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടുകോടി ചെലവിട്ടാണ് പിഡബ്ല്യുഡി മന്ദിരം നിര്‍മിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പുനലൂര്‍ ടിബി...
തുടര്‍ന്നു വായിക്കുക

