വിവാഹവേദിയില്‍ നിന്ന് ടിനോയും ജാസ്‌‌മിനും

Monday May 28, 2018

ചെങ്ങന്നൂര്‍ > വിവാഹ മണ്ഡലത്തില്‍ നിന്ന് വോട്ട്രേഖപ്പെടുത്താന്‍ പോളിങ് സ്റ്റേഷനിലെത്തി ടിനോയും ജാസ്മിനും. കല്ലിശ്ശേരി മണലേത്ത്എട്ടുന്നേല്‍ ടിനോ തോമസും, നവവധു ജാസ്മിന്‍ ബാബുവുമാണ് വിവാഹ ദിവസവും സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കല്ലിശ്ശേരി ഗവ. വിഎച്ച്എസ്ഇ സ്കൂളിലായിരുന്നു ടിനോയ്ക്ക് വോട്ട്. കല്ലിശ്ശേരി ഓര്‍ത്തോഡോക്സ് പള്ളിയില്‍  നടന്ന വിവാഹ ശേഷം വിവാഹ വേഷത്തില്‍ത്തന്നെ തന്നെ ടിനോയും, ജാസ്മിനും പോളിങ് സ്റ്റേഷനിലെത്തിയത് കൌതുകമായി. എന്നാല്‍ വോട്ട് രേഖപ്പെടുത്തുകയെന്ന കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്ന് വരന്‍ ടിനോ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍