തികഞ്ഞ ആത്മവിശ്വാസം; എല്‍ഡിഎഫ് വിജയം ഉറപ്പ്: സജി ചെറിയാന്‍

Monday May 28, 2018

ചെങ്ങന്നൂര്‍ > കനത്തമഴയെ അവഗണിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ മികച്ചപോളിംഗ് തുടരുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ ക്രിസ്റ്റീനയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് സജി ചെറിയാനെത്തിയത്.

വികസനമാണ് തെരഞ്ഞെടുപ്പലെ മുഖ്യ ചര്‍ച്ചയെന്ന് സജി ചെറിയാന്‍ പറഞ്ഞു. 18 മാസക്കാലം കെ കെ രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍  ജനം അംഗീകരിച്ചുകഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എല്‍ഡിഎഫ് വിജയം ഉറപ്പാണന്നും സജി പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍