Top
23
Thursday, November 2017
About UsE-Paper

'അണ്ണന്‍' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്‌ണറിയില്‍

Thursday Oct 26, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ എന്ന വാക്ക് ഓക്‌‌‌സ്‌ഫോര്‍ഡ്  ഡിക്ഷ‌‌‌ണറിയില്‍ സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമെ തെലുങ്ക്, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി ഇക്കുറി ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ‌‌ണറിയില്‍ കാണാം.

ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്ന വാക്കും ഇക്കുറി ഓക്സ്ഫോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. അച്ഛാ, ബാപു, ബഡാ ദിന്‍, ബച്ചാ, സൂര്യമനസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകളെന്ന് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിവേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്സ് ഫോര്‍ഡ് ഇംഗ്ലീഷ്ഡിക്ഷണറിയില്‍ ഇടംപിടിച്ചത്. മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലായി വര്‍ഷംതോറും നാല് തവണയാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറി പുതുക്കുക.