19 January Saturday

സംവരണ ബില്‍ കൊണ്ട് ജനറൽ കാറ്റഗറിയിലെ പാവങ്ങൾക്ക് ഗുണമുണ്ടാകില്ല: പ്രകാശ് കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

കൊച്ചി> കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന സംവരണ ബില്‍ കൊണ്ട് ജനറൽ കാറ്റഗറിയിലെ പാവങ്ങൾക്ക് സംവരണം നൽകുകയെന്ന ലക്‌ഷ്യം നടപ്പാകില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി

"നിയമത്തിലെ സംവരണത്തിനുള്ള മാനദണ്ഡമനുസരിച്ച് വാർഷികവരുമാനം എട്ടുലക്ഷം രൂപയിൽ കുറഞ്ഞ, അഞ്ച് ഏക്കറിൽ കുറഞ്ഞ കൃഷിസ്ഥലമുള്ള, 1000 ചതുരശ്ര അടിയിൽ കുറഞ്ഞ വിസ‌്തീർണമുള്ള വീടോ, മുനിസിപ്പാലിറ്റികളിൽ 100 യാർഡിൽ കുറഞ്ഞ പാർപ്പിടഭൂമിയോ ഉള്ളവർക്കാണ് സംവരണത്തിന് അർഹത. ഇതിനർഥം ജനറൽ കാറ്റഗറിയിലെ 95 ശതമാനവും സംവരണത്തിന്റെ പരിധിയിൽ വരുമെന്നാണ്.ജനറൽ കാറ്റഗറിയിലെ പാവങ്ങൾക്ക് സംവരണം നൽകുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന നീക്കമാണിത്.'-ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

നവ ലിബറൽ പരിഷ‌്കാരങ്ങൾ ശക്തമായി നടപ്പാക്കുകവഴി തൊഴിൽരഹിത വളർച്ചയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നിലവിൽ സർക്കാർ തസ്‌തികകളിലെ എസ‌്‌സി, എസ്‌ടി, ഒബിസി ക്വോട്ടയിൽപോലും നിയമനം നടക്കുന്നില്ല.  സർക്കാർ മേഖലയിൽ തസ്‌തികകൾ വെട്ടിക്കുറയ‌്ക്കുന്നതും സ്വകാര്യമേഖലയിൽ സംവരണം ഇല്ലാത്തതും കാരണം സംവരണംവഴി ലഭിക്കാവുന്ന തൊഴിലവസരങ്ങൾ ഇന്ന് ഏറെ തുച്ഛമാണ്.

അതിനാൽ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഗൗരവമായ നടപടിയൊന്നുമല്ല ഇത്. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയനീക്കം മാത്രമാണിത്. വിശദമായ ചർച്ചയ‌്ക്കൊന്നും തയ്യാറാകാതെ ഒരു മുന്നൊരുക്കവും നടത്താതെ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നതിൽനിന്നുതന്നെ ഇത് മനസ്സിലാക്കാം. നേരത്തെയൊക്കെ ഭരണഘടനാഭേദഗതികൾ കൊണ്ടുവന്നത് വേണ്ടത്ര ആലോചനയും ആസൂത്രണവും നടത്തിയായിരുന്നു. ബിൽ ഇതിനകംതന്നെ ലോക‌്സഭയും രാജ്യസഭയും പാസാക്കിക്കഴിഞ്ഞു. പുതിയ നടപടി മോഡി സർക്കാർ ഗൗരവബുദ്ധിയോടെ നടപ്പാക്കുമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ഉയരുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ :

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top