Top
19
Sunday, November 2017
About UsE-Paper

മൂന്നരവർഷത്തിൽ 3500 കർഷക ആത്മഹത്യ: തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

Tuesday Nov 14, 2017
രാധാകൃഷ്ണന്‍ പരിയാരത്ത്
ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ ചിലര്‍

ഹൈദരാബാദ് > വാഗ്ദാന ലംഘനത്തിന്റെ മൂന്ന് വാര്‍ഷികങ്ങള്‍ പിന്നിട്ട് തെലങ്കാനയിലെ കെ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ മൂന്നരവര്‍ഷത്തേക്ക് കടന്നു.

സംസ്ഥാന രൂപീകരണം  കഴിഞ്ഞ് ആദ്യമായി അധികാരത്തിൽവന്ന സര്‍ക്കാരാണ് തെലങ്കാന രാഷ്ട്ര സമിതിയുടേത് .2014 ജൂൺ 6 നാണ് സര്‍ക്കാര്‍  അധികാരമേറ്റത് . ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍  അനവധിയാണ് . ദളിതനെ മുഖ്യമന്ത്രിയാക്കും എന്ന വാഗ്ദാനം ആദ്യം തന്നെ ലംഘിച്ചു. ഭൂമിയില്ലാത്ത ദളിതർക്ക് മൂന്ന് ഏക്കർഭൂമി. വീട് ഇല്ലാത്തവർക്ക് രണ്ടുമുറി വീട് ,  1,47000 ജോലി ഒഴിവുകൾ നികത്തും, കാർഷിക കടം എഴുതിത്തള്ളും, കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില തുടങ്ങി നീളുന്നു വാഗ്ദാനങ്ങള്‍ ...ഇവയൊന്നു നടപ്പാക്കിയില്ലെന്നു മാത്രമല്ല, വനഭൂമിയിൽ  കൃഷിചെയ്യുന്ന ആദിവാസികളുടെ കയ്യിൽ നിന്നു വരെ ഭൂമി മരങ്ങൾ നടാൻ എന്നു പറഞ്ഞ് നിർബന്ധം പിടിച്ചെടുക്കാൻ ശ്രമം നടന്നു. സിപി ഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തെ തുടർന്നാണ് സർക്കാർ പിൻമാറിയത്.

പോലീസ് സേനയിൽ  ഹോം ഗാര്‍ഡ്സ് ആയി ജോലി ചെയ്തിരുന്ന  9000 പേരെ സ്ഥിരമാക്കിയതാണ് ആകെ ചെയ്തത് .സർക്കാരിന്നെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചമർത്തുന്നതിനു വേണ്ടി മാത്രമാണ് ഈ ഒഴിവ്നികത്തിയതെന്നു വിമര്‍ശനം ഉയര്‍ന്നു.

കർഷക ആത്മഹത്യ 3500 ലധികം കവിഞ്ഞു .സർക്കാർ കണക്കിൽ 650 പേരുമാത്രമാണുള്ളത്. ആത്മഹത്യചെയ്തവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ വീതം നൽകാമെന്നായിരുന്നു വാഗ്ദാനം .എന്നാൽ ഒന്നര ലക്ഷം  മാത്രമാണ് നൽകിയത്. പട്ടയം ഉണ്ടെങ്കിൽ മാത്രമെ സർക്കാർ ആനുകൂല്യത്തിനു അർഹതയുള്ളു. ആത്മഹത്യ ചെയ്ത 2800ലധികം കർഷകർക്ക് പട്ടയമില്ല. അതിനാൽ അവരുടെ കുടുംബങ്ങള്‍ക്ക്  സർക്കാരിന്റെ ആനുകൂല്യം ലഭിക്കില്ല.ബാങ്കിൽ നിന്നു വായ്പയും  കിട്ടില്ല. അങ്ങിന്നെ ഇവർ സ്വകാര്യ വ്യക്തികളെ സമീപിക്കും. കൊള്ള പലിശക്ക് കടമെടുക്കുന്ന കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ താങ്ങുവില ലഭിക്കുന്നില്ലാ.  പരുത്തി ഒരു ടൺ ഒന്നാംതരത്തിന് 7725 രൂപ കൊടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം . എന്നാല്‍  സർക്കാർ സംഭരണം 4320 രൂപയ്ക്ക്. ഇതിൽ ഗുണ നിലവാരമില്ലെന്നു കാണിച്ച് ഒരു ടണ്ണിനു  43 രൂപ പിടിക്കും.ഈ മേഖലയിൽ മാത്രം 14 ലക്ഷം കർഷകരാണ് പാട്ടത്തിന് കൃഷി  ചെയ്യുന്നത്.ഇവർ തന്നെയാണ്  ഈ വർഷം ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത്.

ആന്ധ്രാപ്രദേശ് വിഭജനത്തിനു മുമ്പ് 65 വർഷം ഭരിച്ച സർക്കാരുകൾ വാങ്ങിയ കടം 68000 കോടി രൂപയാണെങ്കിൽ, വെറും നാലു വർഷം കൊണ്ട് ഈ സർക്കാർ 70000 കോടി രൂപ കടം വാങ്ങി കഴിഞ്ഞു, അണക്കെട്ടു നിർമ്മാണത്തിനു വേണ്ടി മാത്രം 6 ലക്ഷം എക്കർ സ്ഥലം ഏറ്റെടുത്തു. ഭൂമി നഷ്ട പ്പെട്ടവര്‍ക്ക് ന്യായ വില  നല്‍കിയില്ല . ഭൂമി ഏറ്റെടുക്കാന്‍ നിയമം മാറ്റി 2017ൽ ടിആര്‍എസ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു.നിയമം പാസാക്കിയപ്പോള്‍ തന്നെ സിപിഐ എമ്മിന്റെയും കര്‍ഷക സംഘത്തിന്റെയും നേതൃത്വത്തില്‍ ബില്‍ കത്തിയ്ക്കല്‍ സമരം നടന്നിരുന്നു.    ഇതിനെ  തുടർന്ന് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ മല്ലണ്ണാ സാഗർ അണക്കെട്ടിന് വേണ്ടി ഭൂമി ഏറ്റെടുത്തത് പുതിയ നിയമപ്രകാരമാണ്. ഈ അണക്കെട്ട് നിർമ്മാണത്തിന്നെതിരെ 500 ദിവസമായി റിലേ നിരാഹാരം നടക്കുകയാണ്.
.
തെലങ്കാനയിൽ സംയുക്ത സമരസമിതി രൂപീകരിച്ച് സർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍.

തുടക്കത്തിൽ ടിആര്‍എസിന്  ഒപ്പമുണ്ടായിരുന്ന കൊതണ്ട റാം (ടിജെഎസ്സി ) ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ  തിരിഞ്ഞിരിക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ  ജനപിന്തുണയെ ഭയപ്പെടുന്ന  സർക്കാർ പുറത്തിറങ്ങുമ്പോൾ തന്നെ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യന്നു.

സെക്രട്ടറിയേറ്റു പടിക്കൽ സമരം നിരോധിച്ച ചന്ദ്രബാബു സർക്കാർ, രണ്ടു കിലോമീറ്റർ ദൂരത്തുള്ള ഇന്ദിര പാർക്കിന്റെ ഓരത്തായിരുന്നു സമരങ്ങള്‍ക്ക് അനുമതി കൊടുത്തിരുന്നത്. ഈ സർക്കാരിപ്പോൾ 20 കിലോമീറ്റര്‍  ദൂരത്തേക്ക് ജനവാസമില്ലാത്ത പ്രദേശത്തെ സമരം ചെയ്യാവൂ എന്നാ നിലപാടിലാണ് .

2014ൽ ആകെ 119 സീറ്റാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്. ടിആര്‍എസ് 63,കോണ്‍ഗ്രസ്21, ടിഡിപി 15, എംഐഎം 7,ബിജെപി 5,വൈസിപി 3,ബിഎസ് പി 2, സിപിഐ എം1,സിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ടിആര്‍എസിന് ഇപ്പോള്‍  നിയമസഭയില്‍   89 പേരുടെ പിന്തുണയുണ്ട് .കോൺഗ്രസിൽ നിന്നു 9 പേര്‍ കാലുമാറി, ടിഡിപിയിൽ നിന്ന് 11 പേര്‍   ഠഞട ലേക്കും, ഒരാൾ ഇക്കഴിഞ്ഞ ദിവസം കോൺഗ്രസിലേക്കും  മാറി.വൈസിപി,ബിഎസ് പി,സിപിഐ കക്ഷികളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.  അങ്ങനെ കക്ഷിനിലയില്‍ മെച്ചമുണ്ടായി എന്ന് സര്‍ക്കാരിന് അവകാശപ്പെടാം പത്ത് ജില്ലയുണ്ടായിരുന്നത് 31 ജില്ലയാക്കിമാറ്റിയത് സര്‍ക്കാര്‍ വരുത്തിയ മറ്റൊരു 'അഭിവൃദ്ധി'.

മക്കള്‍ ഭരണം ശക്തമാക്കിയതും മറ്റൊരു 'മെച്ചപ്പെടുത്തല്‍'.മുഖ്യമന്ത്രിയുടെ മകൻ കെ ടി ആര്‍ എന്ന കെ താരകരാമറാവു മന്ത്രിയാണ്.പേരമകൻ, ഹരീഷ്റാവുവും  മന്ത്രിസഭയിലുണ്ട്.  മകൾ കെ കവിത എം പിയാണ്.

തെലുങ്ക് സംസാരിയ്ക്കുന്ന ജനങ്ങള്‍ക്ക് ഭരണകര്‍ത്താക്കളായി കിട്ടിയ രണ്ട് ചന്ദ്രമാരെയും ജനങ്ങള്‍ വെറുത്തുതുടങ്ങി. ആന്ധ്രയില്‍ ചന്ദ്ര ബാബു നായിഡുവിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും  എല്ലാ വിഭാഗം ജനങ്ങളും സമരരംഗത്താണ്.വരും നാളുകളില്‍ ശക്തമായ സമരങ്ങള്‍ക്ക് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കും എന്നുറപ്പ്.





 

Tags :
TRS telengana

Related News

കൂടുതൽ വാർത്തകൾ »