12 December Wednesday

‘മെയ്-സ്-’ - ഭാരത്-രംഗ് -മഹോത്സവ്- മേളയിൽ-

വെബ് ഡെസ്‌ക്‌Updated: Friday Nov 23, 2018

കാലടി > സംസ്-കൃത സർവകലാശാലയിലെ തിയറ്റർ വിഭാഗത്തിന്റെ ‘മെയ്-സ്-’ എന്ന നാടകം നാഷണൽ സ്-കൂൾ ഓഫ്- ഡ്രാമയുടെ ഇരുപതാമത്- ഭാരത്-രംഗ്- മഹോത്സവ്- ഫെസ്റ്റിവലിലേക്ക്- തെരഞ്ഞെടുത്തു. നാടകവിഭാഗം മൂന്നാംസെമസ്റ്റർ വിദ്യാർഥിയായ എസ്- സുനിൽകുമാർ ചിട്ടപ്പെടുത്തിയ നാടകത്തിൽ മിഥുൻ ചമ്പു, രാകേഷ്- പാലിശേരി, അനൂപ്- പൂന, ശരത്-മാരി, അക്ഷയ്-, അഭിൻ, മനു എന്നിവരാണ‌്  അണിയറയിലുള്ളത‌്.

ജീവിതത്തിന്റെ വിരസമായ ആവർത്തനങ്ങളെയാണ് ‘മെയ്-സ്-’വരച്ചുകാട്ടുന്നത്-. മരണം ഒരു പൂർണവിരാമമായി കരുതപ്പെടുമ്പോഴും മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ ജീവിതം തുടർന്നുകൊണ്ടേയിരിക്കുന്നു. പുറത്തു-കടക്കാനോ ഉപേക്ഷിച്ചു പോകാനോ കഴിയാത്ത വിധത്തിൽ ഓരോ ബന്ധങ്ങളും ആവർത്തനവിരസവും ചാക്രികവുമായ ബന്ധനത്തിനകത്ത്- അകപ്പെട്ടുകിടക്കുന്നു. ഇത്തരത്തിൽ ബന്ധനസ്ഥരായ ഒരു വൃദ്ധന്റെയും അയാളുടെ പരിചാരകനായ യുവാവിന്റെയും കഥയാണ് ‘മെയ്-സ്-’ പറയുന്നത്-. കാലടി സംസ്-കൃതസർവകലാശാലയിലെ കൂത്തമ്പലത്തിലാണ്  നാടകം ആദ്യമായി അവതരിപ്പിച്ചത്-.


പ്രധാന വാർത്തകൾ
Top