23 May Wednesday

ഇറ്റ് ഫോക്ക് നാലാംദിനം സമൃദ്ധം.

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

തൃശൂര്‍> നാലാംദിനം സമൃദ്ധം. പാറ്റ്നയില്‍ നിന്നുള്ള രാഗയ്ക്കു വേണ്ടി രണ്‍ധീര്‍ കുമാര്‍ സംവിധാനം ചെയ്ത ഹിന്ദി നാടകം 'ഔട്ട് കാസ്റ്റ്', പോണ്ടിച്ചേരി ആദിശക്തിക്കുവേണ്ടി നിമ്മി റാഫേല്‍ ഒരുക്കിയ 'നിദ്രാവത്വം', യുകെയില്‍ നിന്നുളള മൈബോഡി മൈ വെല്‍ഷ്, ബോര്‍ഡര്‍ ലൈന്‍ എന്നീ നാടകങ്ങളും അനിതാ ഷെയ്ഖിന്റെ സംഗീതപരിപാടി സുഫിയാനയുമാണ് അരങ്ങേറിയത്.

ശരണ്‍കുമാര്‍ ലിംബാളെയുടെ രചന 'അക്കര്‍മാശി' യുടെ നാടകരുപമാണ് ഔട്ട്കാസ്റ്റ്. ചൊവ്വാഴ്ച പ്രേക്ഷകനെ പിടിച്ചിരുത്തിയത് ഈ നാടകം തന്നെയാണ്.  കുംഭകര്‍ണ്ണന്റെയും ലക്ഷ്മണന്റെയും ഉറക്കവും ഉറക്കമില്ലായ്മയും വിഷയമാക്കി പുരാണങ്ങളുടെ പുനര്‍വായനയാവശ്യപ്പെടുന്ന നാടകം ശരീരമെന്ന  അഭിനേതാവിന്റെ ഉപകരണത്തിന്റെ മികച്ച പ്രയോഗം കൂടിയായിരുന്നു. ഒരേ ഭാഷയുടെ വ്യത്യസ്ഥ ഉച്ചാരണങ്ങള്‍ വംശ, ദേശ, സംസ്കാരങ്ങളുടെയും ദേശീയതകളുടെയും വ്യത്യസ്ഥതകളാണെന്ന് പറയുന്നതായിരുന്നു  മൈ ബോഡി വെല്‍ഷ് നാടകം. 

ലോകം അഭയാര്‍ഥികൂടാരമായി മാറുകയാണെന്നും എന്നാല്‍ ജീവിതം തന്നെയാണ് മുഖ്യമെന്നും പ്രഖ്യാപിക്കുന്ന ഒന്നാണ് യുകെയില്‍ നിന്നുള്ള സോഫി ബെസ്സെ സംവിധാനം ചെയ്ത നാടകം 'ബോര്‍ഡര്‍ ലൈന്‍'. അഭയാര്‍ഥിത്വം അനാഥമാക്കപ്പെടലാവരുതെന്നും, ഏറ്റെടുക്കേണ്ടത് ബാധ്യതയാണെന്നും പറയുന്നതൊടെ പലതരത്തില്‍ വിവിധ മത, ദേശീയതകളോട് വെറുപ്പും അകലവും പ്രകടിപ്പിക്കുന്ന ഭരണാധികാരികളോടുള്ള പ്രതിഷേധവും കൂടിയായി. അറബിയും പഷ്തോയും ഫ്രഞ്ചും സ്പാനിഷും തുടങ്ങി വിവിധഭാഷയാണ് നാടകത്തില്‍ ഉപയോഗിക്കുന്നത്. ഫിസിക്കല്‍ തിയറ്ററും ക്ളൌണ്‍ തിയറ്ററും മാറിമാറി പ്രയോഗിക്കു ന്ന നാടകം കറുത്ത ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നു. ഈ നാടകവും ഭേദപ്പെടതെന്ന അഭിപ്രായമുയര്‍ന്നു.

രാവിലെ മീറ്റ് ദ ആര്‍ടിസ്റ്റ്, ഇടതുപക്ഷ സാംസ്കാരികത: അവതരണവും, ആവിഷ്കാരവും സെമിനാര്‍, ഓപ്പണ്‍ ഫോറം എന്നിവയും നടന്നു.

പ്രധാന വാർത്തകൾ
Top