11 December Tuesday
സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ‌്

ഈഡിപ്പസ് നാടകം, മനോജ് നാരായണൻ സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018
തൃശൂർ>സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച നാടകമായി കെപിഎസി കായംകുളത്തിന്റെ 'ഈഡിപ്പസും'  രണ്ടാമത്തെ നാടകമായി  കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി'യും കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'കരുണ'യും തെരഞ്ഞെടുത്തു. ഈഡിപ്പസിന്റെ സംവിധായകൻ മനോജ് നാരായണനാണ് മികച്ച സംവിധായകൻ. മികച്ച നടനായി ബാബു തിരുവല്ല (രാമേട്ടൻ), മികച്ച നടിയായി മീനാക്ഷി ആദിത്യ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകാവതരണത്തിന് ശിൽപ്പവും പ്രശംസാപത്രവും 50,000 രൂപയുമാണ് അവാർഡ്. മികച്ച രണ്ടാമത്തെ നാടകാവതരണത്തിന്  ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും നൽകും. മികച്ച സംവിധായകന് ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും മികച്ച നടനും നടിക്കും ശിൽപ്പവും പ്രശംസാപത്രവും 25,000 രൂപയും നൽകും.
 
മികച്ച രണ്ടാമത്തെ നടനുള്ള പുരസ‌്കാരം  കലവൂർ ശ്രീലൻ( ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി), ഷിനിൽ വടകര (കരുണ)  എന്നിവർ പങ്കിട്ടു. ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയുമാണ‌് പുരസ‌്കാരം. മികച്ച രണ്ടാമത്തെ നടിമാർ മഞ്ജു റെജി (കരുണ), ബീന അനിൽ (നിർഭയ) എന്നിവരാണ‌്. ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയുമാണ‌് പുരസ‌്കാരം.
  
മികച്ച നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര (ഒരു നാഴി മണ്ണ്) (ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും), മികച്ച രണ്ടാമത്തെ നാടകകൃത്ത് ഹേമന്ദ് കുമാർ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി) (ശിൽപ്പവും പ്രശംസാപത്രവും 20,000 രൂപയും),  മികച്ച ഗായകൻ ജോസ് സാഗർ (കരുണ)  (ശിൽപ്പവും പ്രശംസാപത്രവും 10,000 രൂപയും), മികച്ച ഗായിക ശുഭ രഘുനാഥ് (കരുണ, രാമേട്ടൻ) (ശിൽപ്പവും പ്രശംസാപത്രവും 10,000 രൂപയും),  മികച്ച സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചൽ (ഈഡിപ്പസ്) (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും), മികച്ച ഗാനരചയിതാവ് പ്രഭാവർമ (രാമാനുജൻ തുഞ്ചത്ത് എഴുത്തച്ഛൻ‐ ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും),  മികച്ച രംഗപട സംവിധായകൻ ആർട്ടിസ്റ്റ് സുജാതൻ (ഒരു നാഴിമണ്ണ്, കരുണ) (ശിൽപ്പവും പ്രശംസാപത്രവും 20,000 രൂപയും),  മികച്ച ദീപവിതാനം   മനോജ് ശ്രീനാരായണൻ (ഈഡിപ്പസ്)  (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും), മികച്ച വസ്ത്രാലങ്കാരം എൻ കെ ശ്രീജ  (ഒരു നാഴി മണ്ണ്) (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും) എന്നിവർക്കാണ‌് മറ്റവാർഡുകൾ.
 
 അക്കാദമിയിൽ ലഭിച്ച 29 നാടകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പത്തെണ്ണമാണ് ജൂലൈ 23 മുതൽ ആഗസ‌്ത‌് ഒന്നുവരെ തൃശൂർ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തിയറ്ററിൽ അരങ്ങേറിയത്. ഞാറയ്ക്കൽ ശ്രീനി (ജൂറി ചെയർമാൻ), സുന്ദരൻ കല്ലായി, തങ്കമണി, സി കെ ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടകങ്ങൾ വിലയിരുത്തിയത്. 14 ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കും.

 

പ്രധാന വാർത്തകൾ
Top