11 December Tuesday

"മത്തി" മികച്ച നാടകം രാജേഷ് ശര്‍മ നടന്‍, ലൂസിയ നട

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2013

തൃശൂര്‍: സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമച്വര്‍ നാടകമത്സരത്തില്‍ മികച്ച നാടകമായി കണ്ണൂര്‍ മലയാള കലാനിലയത്തിന്റെ "മത്തി" തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനയ്ക്കുള്ള പുരസ്കാരവും മത്തിയുടെ രചന നിര്‍വഹിച്ച ജിനോ ജോസഫിനാണ്. 25,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമാണ് മികച്ച നാടകത്തിനുള്ള പുരസ്കാരം. മികച്ച രചനയ്ക്ക് 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. "എംബ്രിയോ"യുടെ സംവിധായകന്‍ മഞ്ജുളന്‍ പെരിന്തട്ടയാണ്് മികച്ച സംവിധായകന്‍

 

. കൊച്ചി ആക്ടേഴ്സ് തിയറ്ററിന്റെ "ഭൂമിയുടെ അവകാശികളാ"ണ് രണ്ടാമത്തെ നാടകം. "ഒച്ച" രചിച്ച റിയാസും ഭൂമിയുടെ അവകാശികളുടെ സംവിധായകന്‍ ജയിംസ് ഏലിയയും രണ്ടാംസ്ഥാനം നേടി. മികച്ച നടന്‍ "സെക്ഷന്‍ 302 മര്‍ഡറി"ലെ സിംസനെ അവതരിപ്പിച്ച രാജേഷ്ശര്‍മയാണ്. അതേ നാടകത്തിലെ ലൂസിയയാണ് മികച്ച നടി. മത്തിയിലെ രഞ്ചി കാങ്കോലും എംബ്രിയോയിലെ എച്ച് കബനിയുമാണ് രണ്ടാമത്തെ നടനും നടിയും. സുവീരന്‍, പ്രശാന്ത്നാരായണന്‍, ശ്രീജിത്രമണന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിധിനിര്‍ണയം നടത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജഡ്ജിങ് കമ്മിറ്റിയംഗങ്ങളെക്കൂടാതെ സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍, സി കെ ഹരിദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top