വിവേകത്തോടെ പ്രശ്നങ്ങള്‍ നേരിട്ടു...പുതുവര്‍ഷത്തില്‍ സര്‍ക്കാരിനെ വിലയിരുത്തി മുന്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ ഭരണം പൊതുവെ തൃപ്തികരമായിരുന്നു. ഏത് സര്‍ക്കാരിനും ഉണ്ടാകാവുന്ന പോരായ്മകള്‍മാത്രമാണ് ഉണ്ടായത്. ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ലാത്ത പ്രതിസന്ധികള്‍ വേറെയും. നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ പിണറായി കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയാണ്, ഭരണാധികാരിയാണ് എന്ന് തെളിയിച്ച വര്‍ഷംകൂടിയാണ്. നടക്കുന്ന നല്ല കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഉറക്കെ പറയാത്തതുകൊണ്ടാണ് എല്ലാം അവതാളത്തിലാണെന്ന് തോന്നുന്നത്. ഒരു സംഭവത്തിന്റെ ഒരു ഉദാഹരണം പറയാം. ആറുമാസംകൊണ്ട് എല്ലാവരും മറന്നുപോയതാണ് ഞാന്‍ പറയാന്‍ പോകുന്ന സംഗതി. 2016ലെ കാലവര്‍ഷം അല്‍പ്പം പിഴച്ചു, മഴയില്‍ കുറവുണ്ടായി. അത് മുഖ്യമന്ത്രി ശ്രദ്ധിച്ചു. തുലാവര്‍ഷത്തിലും മഴ കുറയുകയാണെങ്കില്‍, ജലലഭ്യത ഉറപ്പുവരുത്താന്‍ നടപടി കൈക്കൊള്ളണമെന്ന് വാട്ടര്‍ അതോറിറ്റിയോടും വകുപ്പുമന്ത്രിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 2017 മാര്‍ച്ചിനുമുമ്പുതന്നെ 40 തടയണകളാണ് നിര്‍മിക്കപ്പെട്ടത്. തിരുവനന്തപുരത്തായിരുന്നു ഏറ്റവും അധികം വെല്ലുവിളിയുണ്ടായത്. പേപ്പാറയിലെ ജലനിരപ്പ് കുറഞ്ഞപ്പോള്‍ നെയ്യാറിലെ വെള്ളം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ഉപയോഗപ്പെടുത്തിയതുപോലെതന്നെ ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ലേ എന്നു മുഖ്യമന്ത്രി അന്വേഷിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു മാത്യു ടി തോമസും വകുപ്പ് സെക്രട്ടറി വി കെ കുര്യനും മാനേജിങ് ഡയറക്ടര്‍ ഷൈനമോളും നേതൃത്വം നല്‍കിയ ഭഗീരഥയജ്ഞം ഉണ്ടായത്. ഒരു വലിയ ജലദുരിതത്തില്‍നിന്നാണ് തിരുവനന്തപുരം ജില്ല രക്ഷപ്പെട്ടത്. ഇതൊന്നും ജനങ്ങള്‍ അറിയുന്നുമില്ല, ആരും ജനങ്ങളെ അറിയിക്കുന്നുമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ മോശമാണ്, ഭരണം ദുര്‍ബലമാണ് എന്നൊക്കെ പറഞ്ഞ് അച്ചുനിരത്താന്‍ കഴിയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പതിവിലേറെ പ്രശ്നങ്ങള്‍ അഭിമുഖീകരി ക്കേണ്ടിവന്ന വര്‍ഷമാണ് 2017. എന്നാല്‍, ആ പ്രശ്നങ്ങളെ വിവേകത്തോടെയും സമചിത്തതയോടുകൂടിയും സമീപിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചു എന്നുതന്നെയാണ് പറഞ്ഞുനിര്‍ ത്തേണ്ടത്. മൊത്തം ചിത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ പരാജയ പ്പെട്ടില്ല എന്നുവേണം പറയാന്‍. അനുഭവങ്ങളില്‍നിന്ന് പാഠം പ ഠിച്ചാല്‍ ഭാവിയില്‍ പാളിച്ചകള്‍ ഒഴിവാക്കാന്‍ കഴിയും. ഭരണത്തിന്റെ ഉന്നതതലങ്ങളിലുണ്ടായ പ്രതിസന്ധികള്‍ക്കൊക്കെ കാരണം, അഞ്ച് മുഖ്യമന്ത്രിമാര്‍ ഒഴിവാക്കിയ ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്തുവച്ചതാണ്. പില്‍ക്കാലത്തെ അനുഭവം ആ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു. അതിന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വന്നത് മുഖ്യമന്ത്രിയാണ്. ഇതുപോലെതന്നെയാണ് ഓഖി ദുരന്തത്തെക്കുറിച്ചുള്ള വിവാദങ്ങളും. മുന്നറിയിപ്പ് കൊടുക്കാന്‍ അധികാരമുള്ള ആരും അത് കൊടുത്തില്ല. ഓരോ മണിക്കൂറും ലഭിച്ച നിര്‍ദേശങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി വളരെ കൃത്യമായി പറഞ്ഞതാണ്. അതുകൊണ്ട് ഓഖിദുരന്തത്തിന് മുന്നറിയിപ്പ് കൊടുത്തില്ല എന്ന പഴി കേരള സര്‍ക്കാര്‍ കേള്‍ക്കേണ്ടതില്ല.   Read on deshabhimani.com

Related News