ദക്ഷിണകൊറിയയും ഉത്തരകൊറിയയും ടെലഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചുസോള്‍ > ഉത്തരകൊറിയ ദക്ഷിണകൊറിയയുമായുള്ള ടെലഫോണ്‍ ബന്ധം (ഹോട്ട്ലൈന്‍) പുനഃസ്ഥാപിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്നിന്റെ ഉത്തരവനുസരിച്ച് 2016ല്‍ വിച്ഛേദിച്ച ഫോണ്‍ ബന്ധമാണ് പുനഃസ്ഥാപിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30ന് ഉത്തരകൊറിയയില്‍നിന്ന് ആദ്യത്തെ ഫോണ്‍കോള്‍ ലഭിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. ശീതകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത് ചൊവ്വാഴ്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ആശയവിനിമയത്തിനായി ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചത്. ഇത് സുപ്രധാനമായ നീക്കമാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെ ഇന്നിന്റെ ഓഫീസ് പ്രതികരിച്ചു. നേരിട്ടുള്ള 33 ഫോണ്‍ലൈനുകളാണ് ഇരു ഉപദ്വീപുകള്‍ക്കുമിടയിലുള്ളത്. ഇരുവരുടെയും അതിര്‍ത്തിഗ്രാമമായ പാന്‍മന്‍ജം ആണ് ഇതിന്റെ ആസ്ഥാനം. 1971ല്‍ സ്ഥാപിച്ച സ്റ്റേഷന്‍ പൂര്‍ണമായും സൈന്യത്തെ പിന്‍വലിച്ച സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. Read on deshabhimani.com

Related News