ആസ്‌ത്രേലിയൻ സർക്കാരിന്റെ അതീവ ക്യാബിനറ്റ് രഹസ്യങ്ങൾ ആക്രിക്കടയില്‍



കാൻബെറ> പത്തു  വര്‍ഷംമുമ്പ് നഷ്ടപ്പെട്ട ആസ്‌ത്രേലിയൻ  സർക്കാരിന്റെ അതീവ ക്യാബിനറ്റ് രഹസ്യങ്ങളടങ്ങിയ ഫയലുകൾ കാൻബെറയിലെ ഒരു  ആക്രിക്കടയിൽ നിന്ന് കണ്ടെത്തി . ഇനം  തിരിച്ച  രീതിയിൽ രണ്ടു വീപ്പകളിലാണ് ഫയലുകൾ കണ്ടെത്തിയത് . ആസ്‌ത്രേലിയൻ അധികാരികള്‍ മാത്രം കാണാന്‍ ഉദ്ദേശിച്ചുള്ള  ഓസ്റ്റിയോ രേഖകളും ഇതിൽ  ഉൾപ്പെടും. ലേബർ പാർട്ടി അധികാരത്തിലിരുന്ന 2008- 13 കാലത്ത് ഏകദേശം 400 ഓളം രഹസ്യ  രേഖകൾ സര്‍ക്കാരിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഫെഡറൽ പോലീസിന്റെ   ഓഡിറ്റ് റിപ്പോർട്ട്. ഇന്റലിജൻസ്- പ്രതിരോധ രഹസ്യങ്ങൾ ,സൈനീക ഏറ്റുമുട്ടലുകളും  സേനാ വിന്യാസങ്ങളും  സംബന്ധിച്ച രേഖകൾ തുടങ്ങി  രാജ്യ സുരക്ഷ കൈകാര്യം ചെയ്യുന്ന ദേശീയ സുരക്ഷാ കമ്മിറ്റിക്കു  കീഴിൽ വരുന്ന സുപ്രധാന രേഖകളാണ് ആക്രിക്കടയിൽ നിന്ന് ലഭിച്ചത് . ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി പെന്നി വോങ് പരാജയപ്പെട്ട 2013 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം നഷ്ടപെട്ട ഫയലുകളാണ് ഇതെന്നാണ് ഔദ്യാഗിക ഭാഷ്യം . അന്ന് അതീവ രഹസ്യ സ്വാഭാവമുള്ള കോഡ് പാസ്സ്‌വേർഡ് സുരക്ഷയുള്ള  200  ഫയലുകൾ  നഷ്ടപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണത്തിൽ നിന്ന് യു എ ഇ രാഷ്ട്രങ്ങൾക്കു നൽകേണ്ടുന്ന സൈനീക സഹായങ്ങൾ , ദേശീയ സുരക്ഷ യോഗ വിശദാംശങ്ങൾ, അഫ്ഗാൻ യുദ്ധ വിവരങ്ങൾ ,അയൽ രാഷ്ട്രങ്ങളുടെ ഇന്റലിജൻസ് വിവരങ്ങൾ , അഫ്ഗാനിലെ ഭീകര സംഘടനാ  നേതാക്കളുടെ വിവരങ്ങളും ആക്രമണ രഹസ്യങ്ങളും തുടങ്ങി നിരവധി വിവരങ്ങൾ കാണാതായ രേഖകളിൽ ഉൾപ്പെടും. 2007 ൽ   ഇന്ത്യക്കാരനായ   ഡോക്ടർ മുഹമ്മദ് ഹനീഫിനെ ഭീകരന്നെന്ന്  തെറ്റിദ്ധരിച്ചു അറസ്റ്റ് ചെയ്ത വിവരങ്ങളും കണ്ടെത്തിയ രേഖകളിലുണ്ട് . സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആസ്‌ത്രേലിയൻ സർക്കാർ .       Read on deshabhimani.com

Related News