ഇന്ത്യ -പാക് ഉന്നത സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ചന്യൂഡല്‍ഹി > ഇന്ത്യ-പാക് അതിര്‍ത്തി സേനയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തുന്ന പ്രകോപനമില്ലാതെയുള്ള ആക്രമണവും വെടിവയ്പും കൊലപാതകവും അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ, പാകിസ്ഥാന്‍ റോഞ്ചേഴ്‌സ് സൈന്യത്തിന്റെ മേജര്‍ മുഹമ്മദ് സയീദ് എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ അതിര്‍ത്തികടന്ന് പ്രകോപനമില്ലാതെയുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്, മയക്കുമരുന്ന് കടത്ത്, അതിര്‍ത്തിയിലെ പ്രതിരോധനിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. = Read on deshabhimani.com

Related News