പാകിസ്ഥാനില്‍ ബോട്ടപകടം; 15 മരണംഇസ്ലാമാബാദ് > പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ട ജില്ലയിലെ ദ്വീപിലുണ്ടായ ബോട്ടപകടത്തില്‍ 15 മരണം. 50 തീര്‍ഥാടകരുമായി പോയ ബോട്ട് മറിഞ്ഞാണ് അപകടം. 20 പേരെ രക്ഷിച്ചു. ദ്വീപില്‍  ഉത്സവത്തിന് തീര്‍ഥാടകരുമായി എത്തിയ ബോട്ടാണ് അപകടത്തില്‍പെട്ടത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൡല്ലാത്തതും അമിതഭാരവും കാറ്റുമാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.   Read on deshabhimani.com

Related News