വെള്ളിയാഴ്‌ചവരെ കനത്തമഴക്കും കാറ്റിനും സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌തിരുവനന്തപുരം> ആഗസ്‌റ്റ്‌ 10വരെ സംസ്‌ഥാനത്ത്‌ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവാസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ കനത്ത മഴ ലഭിക്കാം.. ഇടിയോടുകൂടിയ മഴക്കൊപ്പം കനത്തകാറ്റിനും സാധ്യതയുണ്ട്‌. കേരള, കർണാടക, ലക്ഷദ്വീപ്‌ തീരദേശമേഖലയിൽ 55മുതൽ 60 കിലോമിറ്റർവേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്‌. കടൽ പ്രക്ഷുബ്‌ദമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. കണ്ണൂർ, കോഴിക്കോട്‌, തൃശൂർ ജില്ലകളിൽ ഇടിയോടുകൂടിയ കനത്തമഴയുണ്ട്‌. Read on deshabhimani.com

Related News