ജപ്പാനിൽ പ്രളയം: മരണസംഖ്യ 112 ആയിടോക്യോ> ജപ്പാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ‌് ദുരന്തത്തിനിടയാക്കിയത‌്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഹിരോഷിമ മേഖലയിലാണ‌് ദുരന്തം ഏറെ നാശം വിതച്ചത‌്. ഇവിടെ 44 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്തത്തിന്റെ പൂർണമായ വ്യാപ‌്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മരണസംഖ്യ ഉയർന്നേക്കുമെന്ന‌് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News