ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍വെര്‍ണയ്ക്ക്കൊച്ചി > ഓട്ടോമോട്ടീവ് പുരസ്കാരമായ ‘ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണയ്ക്ക് ലഭിച്ചു. 18 അംഗ ജൂറിയാണ് വോട്ടെടുപ്പിലൂടെ പുതിയ വെര്‍ണയെ തെരഞ്ഞെടുത്തത്. വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ20, ഗ്രാന്‍ഡ് ഐ10, ഐ10 എന്നിവയ്ക്കായി 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ വാഹനനിര്‍മാതാവാണ് ഹ്യുണ്ടായി. സെഡാന്‍വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പന, പ്രകടനം, ടെക്നോളജി, സുരക്ഷാസംവിധാനം, യാത്രാസുഖം എന്നിവയാണ് പുതിയ വെര്‍ണയുടെ സവിശേഷതകള്‍. പ്രീമിയം ബ്രാന്‍ഡ്  പുതുതലമുറ വാഹനമായ പുതിയ വെര്‍ണയ്ക്ക് ആഗോള വിപണിയില്‍ ആദ്യ മൂന്നുമാസങ്ങളിലായി 26,000 ബുക്കിങ്ങും മിഡില്‍ ഈസ്റ്റ് മേഖലയില്‍ 10,500 യൂണിറ്റ് കയറ്റുമതിക്കുള്ള ഓര്‍ഡറും ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. Read on deshabhimani.com

Related News