ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ ഡീസൽ പതിപ്പിലും



ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്‌മോയുടെ ഡീസൽ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യുവിന്റെ  ഇന്ത്യാ പ്ലാന്റിൽ പ്രാദേശികമായി നിർമിച്ച വാഹനം രണ്ട് ഡിസൈനുകളിൽ ലഭ്യമാണ്. ലക്ഷ്വറി ലൈനും എം സ്‌പോർട‌്സുമാണ് വാഹനത്തിന്റെ രണ്ട് വകഭേദങ്ങൾ. ഇന്ത്യയിലെ ബിഎംഡബ്ല്യു ഷോറൂമുകളിൽ വാഹനം ബുക്കിങ‌് ലഭ്യമാണ്. ഡീസൽ പതിപ്പിനു പിന്നാലെ പെട്രോൾ പതിപ്പിന്റെ പരിഷ്‌കരിച്ച മോഡലും  ഈ മാസം  വിപണിയിലെത്തും. ബിഎംഡബ്ല്യു 630 ഡി ഗ്രാൻ ടൂറിസ്‌മോയുടെ ത്രീ ലിറ്റർ സിക്‌സ് സിലിൻഡർ ഡീസൽ എൻജിൻ 195 കിലോ വാട്ട് / 265 എച്ച്പി ഔട്ട്പുട്ട് ഉൽപ്പാദിപ്പിക്കുന്നു. 2000 2500 ആർപിഎമ്മിൽ 620 എൻഎം പരമാവധി ടോർക്കാണ് ഉൽപ്പാദിപ്പിക്കുന്നത്.  100 കിലോമീറ്റർ പ്രതിമണിക്കൂർ വേഗത്തിലേക്ക് ഈ വാഹനം 6.1 സെക്കൻഡിൽ കുതിച്ചെത്തും.  ബിഎംഡബ്ല്യു 630 ഡി ഗ്രാൻ ടൂറിസ്‌മോ ലക്ഷ്വറി ലൈനിന് 66,50,000 രൂപയും, എം സ്‌പോർടിന് 73,70,000 രൂപയുമാണ് വില. ബിഎംഡബ്ല്യു 631 ഐ ഗ്രാൻ ടൂറിസ്‌മോ ലക്ഷ്വറി ലൈനിന് 61,80,000 രൂപയാണ് എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീയുടെ സഹായത്തോടെ വാഹനം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പുറത്തുനിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന ഫീച്ചർ 630 ഡി ഗ്രാൻ ടറിസ്‌മോയിൽ ബിഎംഡബ്ല്യു പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സർവീസ് റിമൈൻഡർ, ക്യാബിനുള്ളിലെ താപനില, വാഹനത്തിന്റെ ശരാശരി മൈലേജ്, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും ഡിസ്‌പ്ലേ കീയിൽനിന്ന്  അറിയാൻകഴിയും. പാർക്കിങ്ങിന‌് കൂടുതൽ സഹായിക്കുന്ന തരത്തിൽ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. കൈകൾകൊണ്ട് ആംഗ്യംകാണിച്ചാൽ നിർദേശങ്ങൾ സ്വീകരിക്കുന്ന  കൺട്രോളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡോർ, വിൻഡോ, സൺറൂഫ് തുടങ്ങിയവ തുറന്നുകിടക്കുകയാണെങ്കിൽ അത് ഡിസ്‌പ്ലേ കീയിൽ അറിയാൻസാധിക്കും. ബിഎംഡബ്ല്യു നാവിഗേഷൻ പ്രൊഫഷണൽ, ആപ്പിൾ കാർപ്ലേ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ബിഎംഡബ്ല്യു ആപ‌്സ്, ഹർമൻ കാർഡൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത് യുഎസ്ബി കണക്ടിവിറ്റി എന്നിവയും വാഹനത്തിലുണ്ട്. മുൻസീറ്റുകൾക്കു പിന്നിലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന  കൺട്രോളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡോർ, വിൻഡോ, സൺറൂഫ് തുടങ്ങിയവ തുറന്ന് കിടക്കുകയാണെങ്കിൽ അത് ഡിസ്‌പ്ലേ കീയിൽ അറിയാൻ സാധിക്കും. ബിഎംഡബ്ല്യു നാവിഗേഷൻ പ്രൊഫഷണൽ, ആപ്പിൾ കാർപ്ലേ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ബിഎംഡബ്ല്യു ആപ്പ്‌സ്, ഹർമൻ കാർഡൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത് യുഎസ്ബി കണക്ടിവിറ്റി എന്നിവയും വാഹനത്തിലുണ്ട്.മുൻസീറ്റുകൾക്ക് പിന്നിലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീനുകൾ ഘടിപ്പിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News