ലിത്തിയം അയണ്‍ ബാറ്ററിയുമായി ഹീറോ ഇലക്ട്രിക്കൊച്ചി > ലിത്തിയം അയണ്‍ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകള്‍ ഹീറോ ഇലക്ട്രിക് വിപണിയിലിറക്കി. കമ്പനിയുടെ ഒപ്റ്റിമ ഡി എക്സ് എല്‍ഐ, ഫോട്ടോണ്‍ ഇ-ബൈക്കുകളിലാണ് ലിത്തിയം അയണ്‍ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജ് കൂടുതല്‍സമയം നീണ്ടുനില്‍ക്കുമെന്നത് ലിത്തിയം ബാറ്ററിയുടെ പ്രത്യേകതയാണ്. ഒരുതവണ ചാര്‍ജ്ചെയ്താല്‍ 70 കിലോമീറ്റര്‍വരെ ഓടാനാകും. ചാര്‍ജ്ചെയ്യാന്‍ കുറഞ്ഞസമയം മതി എന്നതും ബാറ്ററി വീട്ടില്‍ കൊണ്ടുപോയി ചാര്‍ജ്ചെയ്യാമെന്നതും മറ്റ് സവിശേഷ സൌകര്യങ്ങളാണ്. ലെഡ് ആസിഡ് ബാറ്ററി മോഡലുകള്‍ പൂര്‍ണമായും ചാര്‍ജ്ചെയ്യാന്‍ ഏഴുമുതല്‍ എട്ടുവരെ മണിക്കൂര്‍ വേണം. എന്നാല്‍ ലിത്തിയം ബാറ്ററിക്ക് നാലുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ മതി. ലിത്തിയം അയണ്‍ ഇ-ബൈക്കുകള്‍ അവതരിപ്പിച്ച് ഈ മേഖലയില്‍  സാങ്കേതികമുന്നേറ്റത്തിന് തുടക്കംകുറിച്ചതും ഹീറോ ഇലക്ട്രിക്കാണ്. 12 വര്‍ഷം മുമ്പ് ഇ-ബൈക്ക് വിപണിയില്‍ പ്രവേശിച്ച ഹീറോ ഇതിനകം ഒരുലക്ഷത്തിലേറെ ഇ-ബൈക്കുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. Read on deshabhimani.com

Related News