ഔഡിയുടെ എ3 കാബ്രിയോളി വിപണിയില്‍



ന്യൂഡല്‍ഹി > ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡിയുടെ പരിഷ്കരിച്ച ഔഡി എ3 കാബ്രിയോളി വിപണിയിലെത്തി. മണിക്കൂറില്‍ 50 കി.മി വേഗത്തില്‍ തുറക്കുകയും അടയുകയും ചെയ്യാവുന്ന തുണികൊണ്ടുള്ള ടോപ്പാണ് രാജകീയ പ്രൌഢിക്കൊപ്പം സ്പോര്‍ട്ടിയായ ഔഡി എ3 കാബ്രിയോളിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഭാരംകുറഞ്ഞതാണെങ്കിലും മികച്ച സൌകര്യങ്ങളും സുരക്ഷാസജ്ജീകരണങ്ങളും അടങ്ങിയതാണ് ഈ കാര്‍. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഫ്യൂയല്‍ സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ സിലിന്‍ഡര്‍ ഓണ്‍ ഡിമാന്‍ഡ് (ടിഎഫ്എസ്ഐ സിഒഡി) എന്‍ജിന് 150 കുതിരശക്തിയുടെ കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 47.98 ലക്ഷം രൂപയാണ്. Read on deshabhimani.com

Related News