ട്വിറ്റര്‍ ലൈറ്റ് 24 രാജ്യങ്ങളിലേക്ക്സാന്‍ ഫ്രാന്‍സിസ്കോ > ഫെയ്സ്ബുക്കിനെപ്പോലെ ട്വിറ്ററിനും ഡാറ്റാസൌഹൃദ ചെറുരൂപം, ട്വിറ്റര്‍ ലൈറ്റ് തയ്യാര്‍. ഫിലിപ്പീന്‍സിലെ പരീക്ഷണവിജയത്തിനുശേഷം 'ട്വിറ്റര്‍ ലൈറ്റ്' ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ സജ്ജമായി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായി 24 രാജ്യങ്ങളിലാണ് ലൈറ്റ് പ്രവര്‍ത്തിക്കുക. ഗൂഗിള്‍ പ്ളേസ്റ്റോറിലുള്ള ലൈറ്റ് രൂപത്തിന് വെറും മൂന്ന് എംബിയാണുള്ളത്. 2ജി, 3ജി നെറ്റ്വര്‍ക്കുകളിലും പ്രവര്‍ത്തിക്കും. കുറഞ്ഞ ഡാറ്റ ഉപയോഗിച്ച് കുറഞ്ഞ നെറ്റ്വര്‍ക്കിലും വ്യക്തതയോടെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ എന്നതാണ് ലൈറ്റുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രോഡക്ട് മാനേജര്‍ ജെസാര്‍ ഷാ വ്യക്തമാക്കി. ലൈറ്റ് ഇന്ത്യയിലെത്തിയിട്ടില്ല. 330 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. Read on deshabhimani.com

Related News