സെനഗല്‍ ലോകകപ്പിന്പ്രിട്ടോറിയ > സാദിയോ മാനെയുടെ മിന്നുന്ന പ്രകടനം സെനഗലിന് ലോകകപ്പ് യോഗ്യതയൊരുക്കി. രണ്ടു ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് സെനഗല്‍ കുതിച്ചത്. ദിയാഫ്ര സാക്കോ സെനഗലിന്റെ ആദ്യ ഗോള്‍ നേടി. തംസാന്‍ക്വ മകിസെയുടെ ദാനഗോളില്‍ സെനഗല്‍ ഉറപ്പിച്ചു. കളം നിറഞ്ഞുകളിച്ച മാനെ ഒരു ഗോളിന് അവസരമൊരുക്കി. ആഫ്രിക്കയില്‍നിന്ന് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് സെനഗല്‍. നൈജീരിയയും ഈജിപ്തും ഇതിനകം യോഗ്യത നേടി. 2002നുശേഷം ആദ്യമായാണ് സെനഗല്‍ ലോകകപ്പ് കളിക്കാനെത്തുന്നത്. ഇക്കുറി ലിവര്‍പൂള്‍ താരമായ മാനെയാണ് അവരുടെ താരം. ദക്ഷിണാഫ്രിക്കക്കെതിരെ മാനെ മിന്നി. സാക്കോയുടെ ഗോളിന് സുന്ദരനീക്കത്തിലൂടെയാണ് മാനെ അവസരമൊരുക്കിയത്. ദക്ഷിണാഫ്രിക്കയുടെ ദാനഗോളിന് കാരണമായതും മാനെയുടെ നീക്കമായിരുന്നു. Read on deshabhimani.com

Related News