റൊണാൾഡോ >< ഇറാൻ



സറൻസ്‌‌‌ക് > ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളടിമികവിൽ വിശ്വസിച്ച്  പോർച്ചുഗൽ ഇന്ന് ഇറാനെതിരെ. സമനില മതി പോർച്ചുഗലിന്. മൂന്നു പോയിന്റുള്ള ഇറാന് ജയിച്ചാൽ പ്രീ ക്വാർട്ടറിലെത്താം. റൊണാൾഡോ ഒറ്റയ്‌ക്കാണ് പോർച്ചുഗലിനെ പ്രീ ക്വാർട്ടറിന്റെ പടിവാതിൽക്കൽ എത്തിച്ചത്. മറ്റു കളിക്കാരുടെ പിന്തുണക്കുറവാണ് റൊണാൾഡോയ്‌‌ക്ക്. സ്‌പെയ്‌‌‌നിനിനോട് ഹാട്രിക് നേടിയ ഈ റയൽ മാഡ്രിഡ് താരം മൊറോക്കോയുമായുള്ള കളിയിൽ പോർച്ചുഗലിനെ സമനിലയിൽനിന്നു രക്ഷിച്ചു. ഇറാൻ സ്‌പെയ്‌നിനെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. കാർലോസ് ക്വിറോസിന്റെ സംഘത്തിന്റെ പ്രതിരോധം മികച്ചതാണ്. പ്രത്യാക്രമണത്തിലും മിടുക്കർ. Read on deshabhimani.com

Related News