ബ്ളാറ്റര്‍ക്കെതിരെ ലൈംഗികാരോപണംസൂറിച്ച് > മുന്‍ ഫിഫ തലവന്‍ സെപ് ബ്ളാറ്റര്‍ക്കെതിരെ ലൈംഗികാരോപണം. അമേരിക്കന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ ഹോപ് സോളോയാണ് ബ്ളാറ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. 2013ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ചടങ്ങിനിടെ ബ്ളാറ്റര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് സോളോ വെളിപ്പെടുത്തിയത്. പോര്‍ച്ചുഗല്‍ ദിനപത്രമായ എക്സ്പ്രസോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സോളോയുടെ വെളിപ്പെടുത്തല്‍. ബ്ളാറ്റര്‍ ആരോപണം നിഷേധിച്ചു. ആരോപണം പരിഹാസ്യമെന്നായിരുന്നു ബ്ളാറ്ററുടെ പ്രതികരണം. മുപ്പത്താറുകാരിയായ സോളോ അമേരിക്കയ്ക്കുവേണ്ടി 202 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായിരുന്നു. 2013ലെ ബാലണ്‍ ഡി ഓര്‍ ചടങ്ങിന്റെ അവതാരകയായിരുന്നു സോളോ. ചടങ്ങിനിടെയായിരുന്നു ബ്ളാറ്ററുടെ മോശം പെരുമാറ്റം. "ഭയം കാരണമാണ് ഇത്രയുംകാലം സംഭവം പുറത്തുപറയാതിരുന്നത്. അസ്വസ്ഥതയോടെയാണ് ഞാന്‍ ചടങ്ങ് മുഴുമിപ്പിച്ചത്. അതിനുശേഷം ബ്ളാറ്ററെ ഞാന്‍ കണ്ടിട്ടില്ല. അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ഇനിയെന്നെ തൊട്ടുപോകരുതെന്ന് അയാളോട് നേരിട്ടുപറയാനും കഴിഞ്ഞില്ല''- സോളോ പറഞ്ഞു. Read on deshabhimani.com

Related News