സെറീനയ്ക്ക് ഡബ്ല്യുടിഎയുടെ പിന്തുണന്യൂയോർക്ക് യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെറീന വില്യംസിനെ പിന്തുണച്ച് വനിതാ ടെന്നീസ് അസോസിയേഷൻ (ഡബ്ല്യുടിഎ). മത്സരം നിയന്ത്രിച്ച അമ്പയർ കാർലോസ് റാമോസ് സെറീനയോട് ലിംഗവിവേചനം കാട്ടിയെന്ന് ഡബ്ല്യുടിഎ തലവൻ സ്റ്റീവൻ സിമോൺ പറഞ്ഞു. നവോമി ഒസാക്കയുമായുള്ള ഫൈനലിനിടെ അമ്പയറെ ശകാരിച്ചതിനും റാക്കറ്റ് എറിഞ്ഞുടച്ചതിനും സെറീനയ്ക്ക് ശിക്ഷ കിട്ടിയിരുന്നു. റാമോസിനെ കള്ളനെന്നും നുണയനെന്നും സെറീന വിളിച്ചു. ഒരു പോയിന്റും ഗെയിമുമാണ് അമേരിക്കാരിക്ക് നഷ്ടമായത്. അമ്പയർ ലിംഗവിവേചനം കാട്ടിയെന്ന് മത്സരശേഷം സെറീന ആരോപിച്ചു. അമ്പയർ ഇക്കാര്യത്തിൽ വിവേചനം കാട്ടിയെന്ന് സിമോൺ വ്യക്തമാക്കി. അമ്പയറോട് തർക്കിച്ചതിന് സെറീനയ്‌ക്ക്‌ പിഴയുംകിട്ടി. ആകെ 12 ലക്ഷം രൂപ പിഴയൊടുക്കണം. Read on deshabhimani.com

Related News