യുഎസ് ഓപ്പണിൽ വീണ്ടും വിവാദം



ന്യൂയോർക്ക് വനിതാ സിംഗിൾ ഫൈനലിൽ സെറീന വില്യംസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ യുഎസ് ഓപ്പണിൽ പുതിയ വിവാദം. വനിത ഡബിൾസ് കിരീടംനേടിയ ഓസ്ട്രേലിയയുടെ അഷ്ലെയ് ബെർറ്റി‐ അമേരിക്കയുടെ കോകോ വാൻഡെവെ സഖ്യത്തിനു സമ്മാനദാനത്തിനുശേഷം കാണികളോട് സംസാരിക്കാൻ അവസരം നൽകിയില്ല. ചാമ്പ്യൻമാർ വിജയപീഠത്തിൽനിന്ന് വിജയികൾ കാണികളെ അഭിസംബോധന ചെയ്യുന്നത്് പതിവാണ്. എന്നാൽ ബെർറ്റി‐വാൻഡെവിഗെ ജോഡിയെ ഇതിൽനിന്ന് യുഎസ് ഓപ്പൺ അധികൃതർ വിലക്കി.  യുവാൻ മാർടിൻ ഡെൽപൊട്രോ‐ നൊവാക് യൊകോവിച്ച് പുരുഷ സിംഗിൾസ് മത്സരം വൈകാതിരിക്കാനാണ് വനിതാ ഡബിൾസ് വിജയികളെ കാണികളോട് സംസാരിക്കുന്നതിൽനിന്നു വിലക്കിയത്. ഫൈനലിൽ ക്രിസ്റ്റീന മ്ലാദനോവിച്ച്‐ ടിമിയ ബാബോസ് സഖ്യത്തെയാണ് ഓസ്ട്രേലിയൻ‐ അമേരിക്കൻ സഖ്യം തോൽപ്പിച്ചത് (3‐6, 7‐6(2), 7‐6(8)).   Read on deshabhimani.com

Related News