ജയം, ചെന്നൈയിന്‍ മുന്നില്‍ചെന്നൈ > ഐഎസ്എലില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെയുടെ മോശം പ്രകടനം തുടരുന്നു. നാലാം മത്സരത്തില്‍ എടികെ, ചെന്നൈയിന്‍ എഫ്സിയോട് തോറ്റു (2-3). രണ്ടാംപകുതിയിലായിരുന്നു അഞ്ച് ഗോളും. നാല് കളിയില്‍ രണ്ട് വീതം തോല്‍വിയും സമനിലയുമായി അവസാന സ്ഥാനത്താണ് എടികെ. നാല് കളിയില്‍ ഒമ്പത് പോയിന്റുമായി ചെന്നൈയിന്‍ ഒന്നാമതെത്തി. എടികെയ്ക്ക് വേണ്ടി വിഖ്യാത താരം റോബി കീന്‍ കളത്തിലെത്തിയിട്ടും കാര്യമുണ്ടായില്ല. പകരക്കാരനായി എത്തിയ കീനിന് കളിയില്‍ സ്വാധീനമുണ്ടാക്കാനായില്ല. ജെജെ ലാല്‍ പെഖുലയാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ സെകീന്യ എടികെയുടെ സമനില ഗോള്‍നേടി. പക്ഷേ, ഇനിഗോ കാല്‍ദെറോണിലൂടെ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. എടികെ വിട്ടുകൊടുത്തില്ല. ന്യാസി കുഖി എടികെയുടെ സമനില പിടിച്ചു. അവസാനിമിഷങ്ങളിലെ ചെന്നൈയിന്‍ ആക്രമണത്തില്‍ എടികെ പതറി. ജെജെ രണ്ടാം ഗോളിലൂടെ ചെന്നൈയിന്റെ ജയം  ഉറപ്പാക്കുകയും ചെയ്തു. Read on deshabhimani.com

Related News