ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഓണം ഈദ് സംഗമം നടത്തും



കുവൈറ്റ് സിറ്റി > ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍  ഓണം ഈദ് സംഗമം 2017  ഒക്ടോബര്‍  13 വെള്ളി  രാവിലെ 10  മണി മുതല്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍  ആഡിറ്റോറിയത്തില്‍ വെച്ച് നടത്തും. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെല്‍ഫയര്‍ )  ബഹു. പി പി നാരായണന്‍ആഘോഷ പരിപാടികള്‍  ഉത്ഘാടനം ചെയ്യും . പ്രശസ്ത കലാകാരന്മാരായ ഹസീബ് പൂനൂരും, ശ്രീഷന്‍ എ ആര്‍ (ഫ്‌ളവര്‍ ടി വി കോമഡി ഉത്സവം ഫെയിം ) എന്നിവര്‍ അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും , അത്തപൂക്കളം , ചെണ്ടമേളം ,തിരുവാതിര ,ഒപ്പന , തുടിതാളം ,നൃത്ത നൃത്ത്യങ്ങള്‍,ഫാഷന്‍ ഷോ , ഗാനമേള തുടങ്ങിയ വിവിധ കലാ പരിപാടികള്‍ ഓണം ഈദ് ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടും.   Read on deshabhimani.com

Related News