നവോദയ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



ദമ്മാം>ദമ്മാം ടൗണ്‍ ലേഡീസ് മാര്‍ക്കറ്റ് യൂണിറ്റും അല്‍ അബീര്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി സൗജന്യ കിഡ്നി പരിശോധനയും ബോധവത്കരണവും  അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തി. ഇരുന്നൂറോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. 8 ന്‌  ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ്  4 മണിവരെ നീണ്ടു നിന്നു. അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ വിവിധ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും ഇതിനോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും നല്‍കുകയുണ്ടായി. ലേഡീസ് മാര്‍ക്കറ്റ് യൂണിറ്റ് പ്രസിഡന്റ് ദിലീപ്ദാസ് നല്ലിലയുടെ അധ്യക്ഷതയില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവോദയ രക്ഷാധികാരി ഇ.എം. കബീര്‍, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നജുമുദീസ, പി.ആര്‍.ഒ മാലിക് മക്ബൂല്‍, ടൗണ്‍ നവോദയ ഏരിയ സെക്രട്ടറി അസീം വെഞ്ഞാറമൂട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.. ലേഡീസ് മാര്‍ക്കറ്റ് യൂണിറ്റ് സെക്രട്ടറി ഷാജി മട്ടന്നൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡന്റ് സഗീര്‍ പവനൂര്‍ നന്ദി രേഖപ്പെടുത്തി.   Read on deshabhimani.com

Related News