സീറോ മലബാര്‍ കലോത്സവം 2017 സമാപിച്ചുകുവൈറ്റ് > കുവൈറ്റിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 2017 ലെ വാര്‍ഷിക കലാമത്സരങ്ങള്‍ സീറോ മലബാര്‍ കലോത്സവം 2017 സമാപിച്ചു. ഒക്ടോബര്‍ 27, നവംബര്‍ 2, 3 എന്നീ തീയതികളിലായി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പടെ 18 സ്റ്റേജുകളിലായിരുന്നു മത്സരങ്ങള്‍. 34 ഇനങ്ങളിലായി 402 ട്രോഫികള്‍ക്കു വേണ്ടിയുള്ള  കലോത്സവത്തില്‍ ഇദം പ്രദമായി ഏര്‍പ്പെടുത്തിയ കലാതിലകം, കലാപ്രതിഭ‘ അവാര്‍ഡുകള്‍ യഥാക്രമം ലിതാ രാജേഷ് കൂത്രപ്പിള്ളി (അബ്ബാസിയ) മാസ്റ്റര്‍ സ്റ്റീവന്‍ ജോസ് പ്രീത് (സിറ്റി & ഫര്‍വാനിയ) എന്നിവര്‍ നേടി. അത്യന്തം വീറും വാശിയുമേറിയ നാടക മത്സരത്തില്‍ നാബോത്തിന്റെ മുന്തരിത്തോട്ടത്തിന്റെ കഥ പറഞ്ഞ അബ്ബാസിയ ഒന്നാം സ്ഥാനം നേടിയപ്പോള്‍ സാല്മിയയിലെ അനു ജോബും അനീഷ് തോമസും  മികച്ച നടീ നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ ശക്തി കൊണ്ടും സംഘാടന  കലാമേളയ്ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ നീലങ്കാവില്‍ സെക്രട്ടറി ജോബി തോട്ടുപാട്ടു ട്രെഷറര്‍ ജോര്‍ജ് കാലായില്‍ ആര്‍ട്സ് കണ്‍വീനര്‍ ഷിബു അബ്രഹാം ഇടത്തിമറ്റത്തില്‍, ആര്‍ട്സ് അംഗങ്ങളായ  അനീഷ് ജോസഫ് അറവാക്കല്‍,  ഷിന്‍്ടോ ജോര്‍ജ് കല്ലൂര്‍,  തോമസ് കയ്യാല എന്നിവര്‍ നേതൃത്വം നല്‍കി. Read on deshabhimani.com

Related News