ജിദ്ദ നവോദയ അല്‍ബഹ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷാനവാസ് മരണപ്പെട്ടുജിദ്ദ > ജിദ്ദ നവോദയ അല്‍ ബഹ യൂണിറ്റ് സെക്രട്ടറിയും തായിഫ് ഏരിയ കമ്മറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ പുളിയക്കുന്നന്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനവാസ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. അല്‍ബഹയില്‍ വെച്ചായിരുന്നു മരണം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ പഞ്ചായത്തില്‍ തേലക്കാട് സ്വദേശിയാണ്. ഉമ്മ: സൈനബ,ഭാര്യ: ഫുവാനത്ത്, മകള്‍: മറിയ, സഹോദരങ്ങള്‍ അബ്ദുള്ളക്കുട്ടി, റിയാസ്, ഫാത്തിമ, ആമിന, മറിയ. നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി. മൃതുദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജിദ്ദ നവോദയ അധികൃതര്‍ അറിയിച്ചു.   Read on deshabhimani.com

Related News