കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷന്‍; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുകുവൈറ്റ്  സിറ്റി > കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷന്‍ (കെഡിഎംസിഎ) 2017 2018 വര്‍ഷത്തെ  ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് സിവി പോളിന്റെ അധ്യക്ഷതയില്‍ റിഗ്ഗയില്‍ വച്ച് കൂടിയ വാര്‍ഷിക യോഗം കെ.ഡി.എം.സി.എ.സ്ഥാപക അംഗം ശ്രീ. കെ.ജെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി ജോബി ജോസഫ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ മാക്‌സി മാണി അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും, അംഗങ്ങളുടെ വിശദമായ ചര്‍ച്ചക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒടുവില്‍ ഐകകണ്‍ഠേന പാസ്സാക്കി. സംഘടനയുടെ പ്രധാന പരിപാടികള്‍ തുടര്‍ന്നും വിപുലമായി നടത്തുവാന്‍ യോഗം തീരുമാനിച്ചു.തുടര്‍ന്ന് പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് : ടോമി ഐക്കരേട്ട്, വൈസ് പ്രസിഡന്റ് : ജോഫി ജെയ്‌സണ്‍,  ജനറല്‍ സെക്രട്ടറി : ജുബിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി : ലിന്‍സ് ജോസ്, ട്രഷറര്‍ : ഷെല്‍വിന്‍ ജോണ്‍.പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മാക്‌സി മാണി, രാജു സഖറിയ, ബോബി പാറ്റാനി, ദൈജു കുഞ്ചെറിയ , ജോജോ മാത്യു എന്നിവര്‍ സംസാരിച്ചു. മാക്‌സി മാണി നന്ദി രേഖപ്പെടുത്തി.   Read on deshabhimani.com

Related News