നവോദയ വിക്ടോറിയയുടെ ഉദ്ഘാടനം ; മനസ്സുകൾ കീഴടക്കി ജി എസ് പ്രദീപ്



മെൽബൺ > അറിവിൻറെ ഇന്ദ്രജാലത്തിന്റെയും പ്രസംഗകലയുടെ മാസ്മരികതയും മുൻപിൽ മെൽബൺ മലയാളി സമൂഹം കഴിഞ്ഞ രാത്രിയിൽ ശിരസ്സു കുനിച്ചു. നവോദയാ വിക്ടോറിയയുടെ ഉദ്ഘാടനവേദിയിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം ആയിരുന്നു രംഗം. സദസ്സിൽ നിന്നും വേദിയിലേക്ക് വന്ന മുഴുവൻ മത്സരാർത്ഥികളുടെയും മനസ്സിലെ പേരുകൾ അനായാസം കണ്ടെത്തിയ ഗ്രാൻഡ്മാസ്റ്റർ അവസാനം തൻറെ മഹേന്ദ്രജാലം പുറത്തെടുത്തു. ഒരേസമയം 3 പേരോട് അശ്വമേധത്തിൽ ഏർപ്പെട്ട് തന്റെ ചിന്തയെ മൂന്നായി വിഭജിച്ച് 3 രഹസ്യ നാമങ്ങളും 10 ചോദ്യങ്ങൾ ക്കുള്ളിൽ അനാവരണം ചെയ്തപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. മെൽബണിലെ സ്റ്റേജ് ഷോകളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനപ്രീതിയും ആവേശവും സൃഷ്ടിക്കാൻ ജി എസ് പ്രദീപിന് കഴിഞ്ഞു. കൈരളി ടിവിക്ക് വേണ്ടി സന്തോഷ് പാലിയുടെ നിയന്ത്രണത്തിൽ ചിത്രീകരണം നടത്തിയ ഈ പരിപാടി വരുന്ന ആഴ്ചകളിൽ പ്രേക്ഷകർക്ക് കാണാനാകും. നേരത്തെ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് എം എ ബേബി വർത്തമാനകാല ഭാരതത്തിലെ സാംസ്കാരിക രംഗത്തെ ഫാസിസത്തിന്റെ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. യോഗത്തിൽ പ്രസിഡന്റ് എബി പൊയ്ക്കാട്ടിൽ സെക്രട്ടറി ബിനീഷ് കുമാർ കേന്ദ്രക്കമ്മറ്റി അംഗങ്ങളായ ദിലീപ് രാജേന്ദ്രൻ അറ്. സജീവ് പ്രോഗ്രാം കമ്മറ്റി കോഡിനേറ്റർ സുനു സൈമൺ തുടങ്ങിയവർ സംബന്ധിച്ചു.   Read on deshabhimani.com

Related News