ദുര്‍ഗാദാസിന് കേളി ന്യൂസനയ ലാസറുദ്ദി യൂണിറ്റ്‌ യാത്രയയപ്പ് നല്‍കി

യൂണിറ്റിന്റെ ഉപഹാരംസെക്രട്ടറി ബേബിക്കുട്ടി സമ്മാനിക്കുന്നു


റിയാദ് >  കേളി കലാസാംസ്‌കാരിക വേദി സജീവ പ്രവര്‍ത്തകനും, ന്യൂസനയ ഏരിയാ ലാസറുദ്ദി യൂണിറ്റ് പ്രസിഡണ്ടുമായ ദുര്‍ഗാദാസിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ദുര്‍ഗാദാസ്‌ കഴിഞ്ഞ 12 വര്‍ഷമായി ഗെപ്‌കോം കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.   ജിനു വര്‍ഗീസ് അധ്യക്ഷനെ ക്ഷണിച്ചു കൊണ്ട് ആരംഭിച്ച യോഗത്തില്‍  യൂണിറ്റ് വൈസ് പ്രസിഡന്റ് കരുണാകരന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബിക്കുട്ടി സ്വാഗതം ആശംസിച്ചു. കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട്, കേളി ആക്ടിങ്ങ്  സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കയ്യൂര്‍, ഏരിയ പ്രസിഡന്റ് പുരുഷോത്തമന്‍, ഏരിയ ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജലീല്‍, മഹേഷ് കോടിയത്ത്, ഫൈസല്‍ മടവൂര്‍, നിസാര്‍ മണ്ണഞ്ചേരി, ഷാജി, ജയപ്രകാശ്,  കരുണാകരന്‍, അബ്ബാസ്,  യൂണിറ്റ് എക്‌സികൂട്ടീവ് അംഗങ്ങളായ ഷൈജു, റിനീഷ്, മൂസ്സ, വിനീത്, യൂണിറ്റ് അംഗങ്ങളായ ഉദയന്‍,  റാസിഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബേബിക്കുട്ടി സമ്മാനിച്ചു. യാത്രയയപ്പിന്നുദുര്‍ഗാദാസ് നന്ദി പറഞ്ഞു. ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News