ഫോക് ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചുകുവൈറ്റ് സിറ്റി > കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്‌സപാറ്റ് അസോസിയേഷന്‍ (ഫോക്ക്)ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഹാളില്‍ വച്ച് നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണകുമാര്‍ മേലത്ത് നന്ദിയും പ്രകാശിപ്പിച്ചു ജനറല്‍ സെക്രട്ടറി സലിം എം എന്‍ രക്ഷാധികാരി, ജി വി മോഹനന്‍, ട്രഷറര്‍ സാബു, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാധാകൃഷ്ണന്‍, ബാലവേദി കോഓര്‍ഡിനേറ്റര്‍ അനാമിക സോമന്‍, വൈസ് പ്രസിഡന്റ് സേവ്യര്‍ ആന്റണി, മറ്റു യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ ജോസഫ് മാത്യു, യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ശശികുമാര്‍, വനിതാവേദി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സജിജ മഹേഷ്, മുഖ്യ രക്ഷാധികാരി ജയശങ്കര്‍ എന്നിവരും സന്നിഹിതരായിരുന്നു യൂണിറ്റിലെ മെമ്പര്‍മാരുടെ വിവിധ കലാപരിപരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് നടത്തിയ ഓണം ഈദ് സല്ലാപത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സ്‌നേഹോപഹാരവും നല്‍കുകയുണ്ടായി .   Read on deshabhimani.com

Related News