ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 14 ന്



മെല്‍ബണ്‍ >  മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തില്‍ എംഎവിയുടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമന്‍ മാരാരുടെ ഓര്‍മയ്‌ക്കായി നടത്തി വരുന്ന ടൂര്‍ണമെന്റിന് ഈ മാസം 14 ന് തുടക്കമാകും. ഗ്ലന്‍ റോയിയില്‍ (123, ജസ്റ്റിന്‍ അവന്യൂ, ഗ്ലന്‍ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. മെല്‍ബണിലെ നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീം ക്യാപ്റ്റന്‍ എബി പോള്‍, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ബിക്‌സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റന്‍മാരും നോര്‍ത്തേന്‍ വാരിയേഴ്‌സ് (എബി പോള്‍) കേരളാ സ്‌പോര്‍ട്ട്സ് ക്ലബ്ബ് (രമേഷ് കണ്ണൂര്‍) ടി എസ്‌ ഇലവന്‍ (തോമസ് ഫ്രാന്‍സിസ് ) മോഹന്‍ലാല്‍ മുസ്‌താഷ് (കിരണ്‍) തെക്കന്‍ ക്രൂസ് (രാജേഷ് ) എസന്‍ഡന്‍ ചലഞ്ചേഴ്‌സ് (വിപിന്‍) മെല്‍ബണ്‍ ബ്ലാസ്റ്റേഴ്സ്‌ (മുനീബ്) റഡ്ബാക്ക്‌മെല്‍ബണ്‍ (ദി നില്‍) വിജയിക്കുന്ന ടീമുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡുകളും 19ന് സ്പ്രിംഗ് വേയ്‌ലില്‍ വച്ചു നടക്കുന്ന എംഎവിയുടെ ഓണാഘോഷ ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്.   Read on deshabhimani.com

Related News