ബ്ലാസ്റ്റേ‌‌ഴ്‌സ്, മലപ്പുറം ബ്രദേഴ്‌സ്, സിയസ്‌കോ കുവൈത്ത് ടീമുകള്‍ക്ക് ജയം



കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ ആറിലെ ഗ്രൂപ്പ് ബിയിലെ സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സിയസ്‌കോ കുവൈത്ത്, മലപ്പുറം ബ്രദേഴ്സ്, ബ്ലാസ്റ്റേസ് കുവൈത്ത് ടീമുകള്‍ക്ക് ജയം,   കുവൈത്ത് കേരളാ സ്റ്റാര്‍സ് അല്‍ഫോസ് റൗദ മത്സരം സമനിലയില്‍ പിരിഞ്ഞു  ആദ്യ മത്സരത്തില്‍ ക്ലാസിക് പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് ഫഹാഹീല്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി. സലീമാണ് വിജയ ഗോള്‍ നേടിയത്. രണ്ടാം മത്സരത്തില്‍  കുവൈത്ത് കേരളാ സ്റ്റാര്‍ അല്‍ഫോസ് റൗദ ടീമുകള്‍  രണ്ടു ഗോള്‍വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.  കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി അന്‍സണും, രമേശും ഗോള്‍ നേടിയപ്പോള്‍ അല്‍ഫോസിനു വേണ്ടി റേസില്‍ ജാവേദും, അബ്ദുല്‍ റഷീദുമാണ്  ഗോളുകള്‍ നേടിയത് . മൂന്നാം മത്സരത്തില്‍ സിയാസ്‌കോ കുവൈത്ത്  ശക്തരായ കല്യാണ്‍ ചാമ്പ്യന്‍സ് എഫ് സിയെ  ഏകപക്ഷീയമായ ഒരു ഗാഗോളിന്  പരാജയപ്പെടുത്തി. ടെറി ആണ് വിജയ ഗോള്‍ നേടിയത്. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കുവൈത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. അഭിഷേകാണ് വിജയ ഗോള്‍ നേടിയത് . മാസ്റ്റേഴ്‌സ് ലീഗില്‍ മാക് കുവൈത്ത് ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനെയും (1 - 0 ) ബിഗ് ബോയ്‌സ് കല്യാണ്‍ ചാമ്പ്യന്‍സ് എഫ്.സിയെയും (2-0 ) യങ് ഷൂട്ടേര്‍സ് അല്‍ഫോസ് റൗദയെയും (1 -0) കേരളാ ചലഞ്ചേഴ്സ് സ്പാര്‍ക്‌സ് എഫ്.സിയെയും (3-0 ) പരാജയപ്പെടുത്തി. മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളില്‍ മാന്‍ ഓഫ് ഡി മാച്ചാസായി അബ്ദുല്‍ റഹീം   (മാക് കുവൈത്ത്  സജീവ് ആനന്ദ്    (കേരളാ ചലഞ്ചേഴ്സ്  ) ശാഹുല്‍  (യങ് ഷൂട്ടേര്‍സ്) ഹാഷിം  (ബിഗ് ബോയ്‌സ് ) എന്നിവരെയും സോക്കര്‍ ലീഗില്‍ സലിം (മലപ്പുറം ബ്രദേഴ്സ് ) ഡാനിഷ്  (സിയസ്‌കോ കുവൈത്ത് ) അന്‍സണ്‍ (കുവൈത്ത് കേരളാ സ്റ്റാര്‍സ് ) അഭിഷേക് (ബ്ലാസ്റ്റേഴ്സ് കുവൈത്ത് ) എന്നിവരെയും തിരഞ്ഞെടുത്തു. മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി സാരഥി കുവൈത്ത് പ്രസിഡന്റ് സജീവ് നാരായണന്‍ സന്നിഹിതരായിരുന്നു . ഇന്ന് ഗ്രൂപ്പ് എ യിലെ മത്സരങ്ങള്‍ നടക്കും.   Read on deshabhimani.com

Related News