മഹാരാഷ്‌‌‌‌ട്രയില്‍ ബന്ദിനിടെ വിദ്യാര്‍ത്ഥി മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് കുടുംബംമുംബൈ > മഹാരാഷ്‌‌‌ട്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. നന്ദേഡ് ജില്ലയിലെ അഷ്‌ടി‌ സ്വദേശി യോഗേഷ് പ്രഹ്‌‌‌‌‌‌ളാദ് ജാധവാന്‍(16) ആണ് മരിച്ചത്. യോഗേഷിന് പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്‌‌‌‌‌ക്ക് പരിക്കേറ്റ യോഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് യോഗേഷിന്റെ കുടുംബം ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌‌‌‌‌മോര്‍ട്ടത്തിന് അയച്ചതായി ജില്ലാ പൊലീസ് മേധാവി ചന്ദ്രകിഷോര്‍ മീണ അറിയിച്ചു.   Read on deshabhimani.com

Related News