മിടുക്ക് മാത്രംപോര; സ്വര്‍ണമെഡല്‍ വേണമെങ്കില്‍ സസ്യഭുക്കാകണമെന്ന് സര്‍വകലാശാലപൂനെ> അറിവും പഠിപ്പുമെല്ലാം അംഗീകാരത്തിന് മാനദണ്ഡങ്ങളാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇനി സര്‍വകലാശാല മെഡലിനു പരിഗണിക്കണമെങ്കില്‍ മല്‍സ്യവും മാംസഭക്ഷണവും  കഴിക്കാത്ത സസ്യഭുക്കാകണം. കൂടാതെ മദ്യപാനികളെ ആ വഴിക്ക് പ്രവേശിപ്പിക്കുകയുമില്ല. പൂനെയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയാണ് ഇത്തരം നിര്‍ദ്ദേശം കോളജുകള്‍ക്കയച്ചത്. സസ്യഭുക്കുകളായ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സര്‍വകലാശാലയുടെ സ്വര്‍ണമെഡലിന് അര്‍ഹതയുണ്ടാകുകയുള്ളൂവെന്നും  അപേക്ഷകര്‍ മദ്യപാനികളായിരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. യോഗ മഹര്‍ഷി രാമചന്ദ്ര ഗോപാല്‍ ഷെലറിന്റെ പേരില്‍ സര്‍വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്ക് എല്ലാ വര്‍ഷവും സ്വര്‍ണമെഡല്‍ നല്‍കാറുണ്ട്. ഇതിലേക്ക് സസ്യഭുക്കുകളായ, മദ്യപാനികളല്ലാത്ത വിദ്യാര്‍ഥികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണു സര്‍വകലാശാല നിര്‍ദേശം.ശാസ്ത്ര, ശാസ്ത്രേതര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും മെഡല്‍ നല്‍കാറുള്ളത്. ഇന്ത്യന്‍ സംസ്കാരം, വിശ്വാസങ്ങള്‍, പാരമ്പര്യം എന്നിവ പാലിക്കുന്നവരെയാണ്  മെഡലിനു പരിഗണിക്കേണ്ടത്. നൃത്തം, ഗാനാലാപനം, പ്രസംഗം, അഭിനയം എന്നിവയില്‍ കഴിവുള്ളവര്‍ക്കും യോഗ, പ്രാണായാമ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നവര്‍ക്കു മുന്‍ഗണന നല്‍കണമെന്നും പറയുന്നു. സംഭവം വിവാദമായതോടെ വിശദീകരണവും നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍ വര്‍ഷങ്ങളായുള്ളതാണെന്നുമാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.   Read on deshabhimani.com

Related News