ചൂഷകസര്‍ക്കാരിനെ ആവശ്യമില്ല ; തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് ആശാ വര്‍ക്കേ‌ഴ്‌സ്അഹമ്മദാബാദ്>ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന്  ആശാ വര്‍ക്കേ‌ഴ്‌സ്. വഡോദര, ആനന്ദ്, സുരേന്ദ്രനഗര്‍ ജില്ലകളിലെ നൂറുക്കണക്കിന് ആശാ വര്‍ക്കേഴ്‌സാണ് ബിജെപിക്കെതിരെ പ്രക്ഷോഭത്തിന് രംഗത്ത് വന്നിരിക്കുന്നത്. കപുറായ് ജില്ലയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് ഇവര്‍തീരുമാനമെടുത്തത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ബിജെപി നേതാക്കളെ തുരത്തിയോടിക്കുമെന്നും ഇവര്‍ പറഞ്ഞു. തൊഴില്‍ സുരക്ഷ, സ്ഥിര ശമ്പളം, തൊഴില്‍ സമയം ക്ളിപ്തപ്പെടുത്തല്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കേഴ്‌സിന്റെ സമരം. ഇത്രയും ചൂഷകരായ സര്‍ക്കാരിനെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് ഇവരുടെ സമരം. ഗുജറാത്തിലെ രൂപാനി സര്‍ക്കാര്‍ തങ്ങളെ അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയാണെന്നും ഇവര്‍ പറയുന്നു. ദരിദ്രര്‍ക്കെതിരെയുള്ള, സ്ത്രീവിരുദ്ധമായ, കര്‍ഷക വിരുദ്ധമായ, അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്ന ബിജെപിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ആശാ വര്‍ക്കേഴ്‌സ് നേതാക്കള്‍ പറയുന്നു.   Read on deshabhimani.com

Related News