ജെഎന്‍യു : തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കല്‍; വിവാദ ഉത്തരവ് പിന്‍വലിച്ചുന്യൂഡല്‍ഹി > ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ സുരക്ഷാ വിഭാഗത്തിന്റെ അനുമതിവേണമെന്ന ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു. വിദ്യര്‍ഥി പ്രതിഷേധത്തെയും വിദ്യാര്‍ഥി യൂണിയന്റെ ഇടപെടലിനെയും തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂളുകള്‍വഴി തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാമെന്ന് വ്യക്തമാക്കി അധികൃതര്‍ ചൊവ്വാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലുള്ള സുരക്ഷാ വിഭാഗത്തിന്റെ ഓഫീസില്‍നിന്ന് 'ക്ളിയറന്‍സ്' വാങ്ങണമെന്നായിരുന്നു അധികൃതര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാമെന്ന നിലവിലുണ്ടായിരുന്ന രീതി മുന്നറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെയാണ് പിന്‍വലിച്ചത്. അധികൃതര്‍ വിദ്യാര്‍ഥികളോട് അനാവശ്യ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ഇത് അംഗീകരിക്കില്ലെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. തങ്ങള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണെന്നും ക്യാമ്പസിനുള്ളില്‍ ഒരു സുരക്ഷാവിഭാഗത്തിന്റെ അനുമതിക്കും കാത്തുനില്‍ക്കില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ വ്യക്തമാക്കിയിരുന്നു.   Read on deshabhimani.com

Related News