കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികള്‍; ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തി



മുംബൈ > പത്തുലക്ഷത്തോളം മലയാളികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായവുമായി മുംബൈ മലയാളികള്‍.  പൂക്കളും സദ്യയുമല്ലോണം അത് ഹൃദയത്തിലെഴുതിയൊരാശയമാണ് ' (Onam is not just flowers and a feast, it is an idea we cherish)  എന്ന ബാനറും പിടിച്ചു തിരുവോണ നാളില്‍ മുംബൈയിലെ റയില്‍വെ സ്റ്റേഷനുകളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിച്ച്ഒരു കൂട്ടം മലയാളികളും ഇതര ഭാഷക്കാരും.  മുംബൈയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങളുടെ അവലോകനത്തിനായി ലോക കേരള സഭാംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ #MumbaiStandsWithKerala എന്നൊരറ്റ ബാനറില്‍ മുംബൈയിലെ പൊതുജനങ്ങളില്‍ നിന്നും പരമാവധി തുക പിരിച്ചെടുക്കണമെന്ന് തീരുമാനിച്ചിരുരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഓണ ദിവസം #OnamWithoutFestivities ക്യാമ്പയിന്‍ നിരവധി കേന്ദ്രങ്ങളില്‍ നടത്തിയത്. ഓരോ മേഖലയിലും സമാജങ്ങളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പരിപാടിയോട് മുംബൈ ജനതയാകെ ഐക്യപ്പെടുന്നതിനാണ് ഇന്നലെ നഗരം സാക്ഷ്യം വഹിച്ചത്. ആരവങ്ങളില്ലാതെ റീബില്‍ഡ് കേരള എന്ന പ്രമേയത്തോടെ വലിയ പൂക്കളമൊരുക്കുയാണ് സീവുഡ് സമാജം പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിച്ചത്. രാവിലെയും വൈകുന്നേരവുമായി ബോയ്‌സര്‍, വസായ് ഈസ്‌റ് , വസായ് വെസ്റ്റ് , അന്ധേരി വെസ്റ്റ്, ഡി.എന്‍ നഗര്‍ നെരൂള്‍ ഈസ്‌റ്, നെരൂള്‍ വെസ്റ്റ്, സീവുഡ് , ബേലാപ്പൂര്‍, ഖാര്‍ഘര്‍, മാനസസരോവര്‍, പന്‍വേല്‍, ദാദര്‍, താനെ, ഡോംബിവിലി, ഉല്ലാസ് നഗര്‍ എന്നീ റയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലാണ് പ്രധാനമായും നടന്നത്. സാക്കിനാക്കയിലെയും പവായിലെയും മലയാളികളുടെ നേതൃത്വത്തില്‍ ചന്ദിവേലി ഡിമാര്‍ട്ട് പരിസരത്തും സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. മുംബൈയില്‍ നിന്നുള്ള ലോക കേരള സഭാംഗങ്ങളെയും സമാജം നേതാക്കളെയും കൂടാതെ, പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ , സിഐടിയു നേതാവ് മഹേന്ദ്ര സിങ്, കേരള പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ടി ജയരാമന്‍, എഴുത്തുകാരി മാനസി തുടങ്ങി നിരവധി പ്രമുഖരാണ് വിവിധ കേന്ദ്രങ്ങളില്‍ ഐകദാര്‍ഢ്യമായെത്തിയത്.   Read on deshabhimani.com

Related News