മോഡിക്കെതിരായ പരാമര്‍ശം: മണിശങ്കര്‍ അയ്യറെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിന്യൂ ഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നേതൃത്വം പുറത്താക്കിയിരിക്കുന്നത്. ജാതീയമായി ആക്ഷേപിച്ചതിനാണ് നടപടി. മണി ശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ മോശം പരാമര്‍ശത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ അതൃപ്തി അറിയിച്ചിരുന്നത്. മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു.   Read on deshabhimani.com

Related News