മഹാരാഷ്ട്ര ദളിത് വേട്ട: പ്രതിഷേധം പടരുന്നുന്യൂഡല്‍ഹി > മഹാരാ‌ഷ്ട‌‌‌‌‌‌‌യിലെ ദളിത് വേട്ടയില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ഓഫീസുകളും കടകളും സ്കൂളുകളും അടഞ്ഞുകിടന്നു. മുബൈയിലെ ബാന്ദ്രയില്‍ രണ്ട് പ്രധാന റോഡില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു. പല സ്ഥലങ്ങളിലും സംഘര്‍ഷം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  പുണെയില്‍ ദളിതുകള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് ഹിന്ദു ഏക്താ അഖാഡി സംഘടനയാണ് ഉത്തരവാദിയെന്ന് ബിബിഎം നേതാവും ബി ആര്‍ അംബേദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഭാരിപ ബഹുജന്‍ മഹാസംഘ് (ബിബിഎം) നേതൃത്വത്തില്‍ നടന്ന ബന്ദ് പിന്‍വലിച്ച അദ്ദേഹം പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. തിങ്കളാഴ്ച ദളിത് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ച അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ മലിന്ദ് എക്ബോത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ഥിയായി വിജയിച്ചയാളാണ്. അതേസമയം, ആക്രമണസംഭവത്തിന് കാരണക്കാര്‍ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദുമാണെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പരാതി നല്‍കി. ജിഗ്നേഷ് മേവാനിയും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പുണെ പൊലീസ് പറഞ്ഞു. കൊറേഗാവ് യുദ്ധവിജയ വാര്‍ഷികത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന പരിപാടിയില്‍ ഇരുവരും പ്രകോപനപരമായി പ്രസംഗിച്ചെന്നാണ് പരാതി. കൊറേഗാവ് യുദ്ധവിജയത്തിന്റെ വാര്‍ഷികാഘോഷത്തിനെത്തിയ ദളിതുകള്‍ക്കുനേരെ സവര്‍ണജാതിക്കാര്‍ നടത്തിയ ആക്രമണമാണ്—മഹാരാഷ്ട്രയില്‍ കലാപമായി പടര്‍ന്നത്. Read on deshabhimani.com

Related News