ട്രംപിന്റെ ജറുസലേം തലസ്ഥാന പ്രഖ്യാപനം: എങ്ങുംതൊടാതെ കേന്ദ്രസര്‍ക്കാര്‍ന്യൂഡല്‍ഹി > ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ എങ്ങും തൊടാതെ ഇന്ത്യയുടെ പ്രതികരണം. അമേരിക്കയുടെ പാശ്ചാത്യ സഖ്യകക്ഷികള്‍പോലും ട്രംപിന്റെ പ്രഖ്യാപനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചപ്പോഴാണ് ഇന്ത്യ വിധേയത്വസമീപനം പിന്തുടര്‍ന്നത്. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് സ്വതന്ത്രവും സുസ്ഥിരവുമാണെന്നുമാത്രം വിദേശമന്ത്രാലയം വക്താവ് പ്രതികരിച്ചു. ഇന്ത്യയുടെ കാഴ്ചപ്പാടും വീക്ഷണവും സംരക്ഷിക്കാന്‍ ഉതകുന്നതാണ് ഈ നിലപാട്. മൂന്നാമതൊരു രാജ്യത്തിന് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്നതിനെ പിന്തുണയ്ക്കുന്നതാണ് ദീര്‍ഘകാലമായി ഇന്ത്യ സ്വീകരിച്ചുവരുന്ന നയം. ഇതിനെ പൂര്‍ണമായി അട്ടിമറിക്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി രാജ്യാന്തരസമൂഹം തന്നെ അംഗീകരിച്ചിട്ടുള്ളത് കിഴക്കന്‍ ജറുസലേമാണ്. ബ്രിട്ടനും സൗദിയുമടക്കം അമേരിക്കന്‍ സൈനിക സഖ്യകക്ഷികള്‍ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളിയിട്ടുണ്ട്.   Read on deshabhimani.com

Related News