ലാലുവിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കുംന്യൂഡല്‍ഹി > കാലിത്തീറ്റ കുംഭകോണകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍  മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്നും വ്യാജരേഖകള്‍ കെട്ടിചമച്ച് അനധികൃതമായി 84.5 ലക്ഷം പിന്‍വലിച്ച കേസില്‍ ലാലു ഉള്‍പ്പടെ 15 പ്രതികള്‍ കുറ്റക്കാരാണെന്ന്  റാഞ്ചി പ്രത്യേക സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, രണ്ട് അഭിഭാഷകരുടെ ആകസ്മികമരണത്തെ തുടര്‍ന്ന് ശിക്ഷ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ലാലുവിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവ്, ആര്‍ജെഡി ഉപാധ്യക്ഷന്‍ രഘുവന്‍ശ്പ്രസാദ് സിങ്ങ്, മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി, കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി എന്നിവര്‍ക്ക് എതിരെ ജഡ്ജി ശിവ്പാല്‍സിങ്ങ് കോടതിഅലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ഡിസംബര്‍ 23ലെ കോടതി സംബന്ധിച്ച് അവഹേളനപരമായ രീതിയില്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിനാണ് നോട്ടീസ്. ബുധനാഴ്ച്ച ലാലുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോടതി പരിസരത്ത് എത്തിയിരുന്നു. റാഞ്ചിയിലെ ബിര്‍സാമുണ്ടാ സെന്‍ട്രല്‍ ജയിലില്‍ 3351ാം തടവുകാരനാണ് ലാലു. Read on deshabhimani.com

Related News