തമ്മില്‍ത്തല്ല് അവസാനിപ്പിക്കാതെ കോണ്‍ഗ്രസ് ; ഡീന്‍ കുര്യാക്കോസിന്റെ വിചാരണ യാത്രയുടെ സ്വീകരണത്തില്‍ പൊരിഞ്ഞ തല്ല്

കെഎസ് യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ ഡിസിസി ജനറല്‍സെക്രട്ടറി വി ഇ താജുദ്ദീനുമായി വേദിയില്‍ ഏറ്റുമുട്ടുന്നു


തൊടുപുഴ > ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇടുക്കി സീറ്റ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണയാത്ര അടിയില്‍ കലാശിച്ചു. ഇടുക്കി സീറ്റില്‍ നോട്ടമിട്ടിട്ടുള്ള മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസിന്റെ അനുകൂലികളും ഡീന്‍ കുര്യാക്കോസിന്റെ അനുയായികളും തമ്മിലായിരുന്നു പൊരിഞ്ഞ തല്ല്. ചേരി തിരിഞ്ഞുനില്‍ക്കുന്ന എ ഗ്രൂപ്പിലെ ഇരുനേതാക്കളും ഇടുക്കി സീറ്റിനായി പോരാട്ടത്തിലാണ്. ഡീന്‍ നടത്തുന്ന യാത്ര പൊളിക്കുകയെന്ന ലക്ഷ്യത്തോടെ റോയി കെ പൌലോസിന്റെ അനുയായികള്‍ സമ്മേളനസ്ഥലത്ത് എത്തുകയായിരുന്നു. വേദി കൈയടക്കാന്‍ ഇവര്‍ ശ്രമിച്ചതോടെയാണ് അടിമൂത്തത്. വീഡിയോ ഇവിടെ തൊടുപുഴ മങ്ങാട്ടുകവല ബസ്സ്റ്റാന്റ് മൈതാനിയില്‍ ബുധനാഴ്ച സന്ധ്യയോടെ സ്വീകരണയോഗം തുടങ്ങിയത് സംഘര്‍ഷത്തോടെയായിരുന്നു. സ്വാഗതസംഘം ചെയര്‍മാനും  ഐ ഗ്രൂപ്പുകാരനുമായ വി ഇ താജുദീന്‍ അധ്യക്ഷസ്ഥാനത്ത് കയറിയിരുന്നു. ഇത് റോയിയുടെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സാം ജേക്കബ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി, സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ (മാത്തുക്കുട്ടി), യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിയാസ് കൂരാപ്പിള്ളി എന്നിവര്‍ ചോദ്യംചെയ്തു. താജുദീനെ കോളറില്‍ പിടിച്ചുയര്‍ത്തിയ സാം ജേക്കബാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതേസമയം പിന്നില്‍നിന്നും മാത്തുക്കുട്ടി, താജുദീനെ അടിച്ചു. ഇതോടെ ബഹളമായി. വേദിയുടെ വശത്തിരുന്ന മാത്തുക്കുട്ടിയെയും നിയാസിനെയും കസേര വലിച്ച് പുറത്തേക്കിട്ട് ചിലര്‍ മര്‍ദിച്ചു. മറ്റുചില നേതാക്കള്‍ കൂടി ഇടപെട്ട് അല്‍പസമയത്തിനു ശേഷം സംഘര്‍ഷം നിയന്ത്രിച്ചെങ്കിലും യോഗം സമാപിച്ച ശേഷം  റോയി കെ പൌലോസിന്റെ അനുയായികളെ കൈകാര്യം ചെയ്യുമെന്നുറച്ച് എതിര്‍പക്ഷക്കാര്‍ സംഘടിച്ചു നിന്നു. സ്വീകരണയോഗം കഴിഞ്ഞതോടെ ഒരുസംഘം വേദിയിയിലേക്ക് ഇരച്ചെത്തി.  ബഹളത്തിനിടെ സ്റ്റേജിന് പിന്‍ഭാഗത്തു കുടി നിയാസ് കൂരാപ്പിള്ളി ഓടി രക്ഷപ്പെട്ടു. പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും പരസ്യമായി മാപ്പു പറയിക്കാമെന്നും ഡീന്‍ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. പിന്നീട് പരസ്യമായി മാപ്പു പറഞ്ഞെങ്കിലും ഏതാനുംപേര്‍ വേദിയിലേക്ക് പാഞ്ഞെത്തി മാത്തുക്കുട്ടിയെയും സംഘത്തെയും അടിക്കാന്‍ ശ്രമിച്ചു. ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദും ചേര്‍ന്ന് ഇവരെ തടഞ്ഞു. മാത്തുക്കുട്ടിയെയും സംഘത്തെയും കാറില്‍ രക്ഷിക്കാനായി പിന്നീടുള്ള ശ്രമം. വേദിക്ക് അരികില്‍ കാറെത്തിച്ച് ഇവരെ അകത്തു കയറ്റിയെങ്കിലും എല്ലാവരെയും നന്നായി പെരുമാറിയ ശേഷമാണ് വിട്ടയച്ചത്.   Read on deshabhimani.com

Related News