വോട്ട് പിടിക്കാന്‍ ബിരിയാണി; എസ്എഫ്‌ഐക്കെതിരെ താനൂരില്‍ അവസാന അടവെടുത്ത് എംഎസ്എഫ്-കെഎസ്‌‌‌‌‌യു സഖ്യം



താനൂര്‍ > താനൂര്‍ ഗവ.കോളേജ് യൂണിയന്‍ പിടിച്ചെടുക്കുന്നതിനായി ഇത്തവണയും യുഡിഎസ്എഫ്  പുറത്തിറക്കിയത് ബിരിയാണി രാഷ്ട്രീയം. മുന്‍ എംഎല്‍എ അബ്‌ദുറഹിമാന്‍ രണ്ടത്താണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിതരണം നടത്തുന്നു എന്ന പേരില്‍ വിദ്യാര്‍ഥികളെ കോളജിന് പുറത്തെത്തിച്ച് ബിരിയാണി നല്‍കി വോട്ട് തേടുന്ന നിലപാടാണ് യുഡിഎസ്എഫ് സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷവും സമാനരീതിയില്‍ ബിരിയാണി നല്‍കി വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയെ പിന്തുണക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് ഇത്തവണ പാഠപുസ്തക വിതരണവുമായി യുഡിഎസ്എഫ് രംഗത്ത് വന്നത്.   കെഎസ്‌യു, എംഎസ്എഫ്, ഫ്രട്ടേണിറ്റി സഖ്യത്തിലും, എബിവിപി യുമായി രഹസ്യ ധാരണയിലുമാണ് ഇത്തവണ എസ്എഫ്‌ഐ ക്കെതിരെ യുഡിഎസ്എഫ് മത്സരിക്കുന്നത്. യുഡിഎസ്എഫ് പാനലില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഫ്രട്ടേണിറ്റി പ്രവര്‍ത്തകനാണ്. കഴിഞ്ഞവര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്‌ചവച്ചത് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതാണ് ബിരിയാണി നല്‍കി വോട്ട് പിടിക്കാനുള്ള യുഡിഎസ്എഫിന്റെ നീക്കം. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ എ റസാക്ക്, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും വിദ്യാര്‍ഥികള്‍ക്ക് ബിരിയാണി നല്‍കാനായി കോളേജില്‍ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തെരഞ്ഞെടുപ്പിന് തലേ ദിവസം യുഡിഎസ്എഫിന്റെ ബിരിയാണി രാഷ്‌‌‌ട്രീയം തുടരുന്നുണ്ട്. സെപ്തംബര്‍ മൂന്നിനാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.   Read on deshabhimani.com

Related News