മോഡിയുടെ 'സ്വച്ഛ് ഭാരത്'എബിവിപി പ്രവര്‍ത്തകര്‍ നടപ്പാക്കിയത് കരമന ആറിന്റെ തീരത്ത്; നാണം കെട്ട് നേതൃത്വം

പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ മറയില്ലാത്ത കക്കൂസുകള്‍


തിരുവനന്തപുരം > എബിവിപിയുടെ മഹാറാലിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് പൊതുസ്ഥലത്ത്. ഒരേ സമയം പത്തുപേര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന നഗരസഭയുടെ ബയോ ടോയിലറ്റുകള്‍ ഒഴികെ മറ്റൊരു സൗകര്യവും റാലിക്കെത്തിയവര്‍ക്കായി ജില്ലാ നേതൃത്വം ഒരുക്കിനല്‍കാന്‍ തയ്യാറാകാഞ്ഞതിനാലാണ് വെള്ളനാട് കരമന ആറിന്റെ തീരമടക്കമുള്ള തുറസായ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ കാര്യം സാധിച്ചത്. വെളിയിട വിസര്‍ജനത്തിനെതിരെ കേന്ദ്രം കോടികള്‍ മുടക്കുമ്പോഴാണ് പൊതുസ്ഥലം മലിനമാക്കാന്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാരണക്കാരാകുന്നത്. ഏഴുദിവസത്തോളമായി തീവണ്ടികളില്‍ യാത്ര ചെയ്‌ത് എത്തിയ പ്രവര്‍ത്തകര്‍ക്കാണ് താമസസൗകര്യമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥ നേരിടേണ്ടി വന്നത്. 2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വെളിയിട വിമുക്ത മിഷന്റെ ഭാഗമായി സ്വച്ഛ്  ഭാരത് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ശൗച്യാലയങ്ങള്‍ ജനങ്ങള്‍ക്ക് സ്വപ്‌നം മാത്രമാകുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒരുക്കി നല്‍കിയ ശൗച്യാലയങ്ങള്‍ തന്നെ യാതൊരു മറയുമില്ലാത്ത വണ്ണം വളരെ മോശപ്പെട്ട നിലയില്‍ ഉള്ളതുമായിരുന്നു   Read on deshabhimani.com

Related News